സ്വന്തം ലേഖകന്‍: ഷോര്‍ട്‌സ് ധരിച്ച് ക്ലാസിലെത്തിയ പെണ്‍കുട്ടിയെ അധ്യാപകന്‍ അപമാനിച്ചു, ക്ലാസിലേക്ക് കൂട്ടമായി ഷോര്‍ട്‌സ് ധരിച്ചെത്തി വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. ബംഗുളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലാണ് വ്യത്യസ്തമായ പ്രതിഷേധം നടന്നത്.
മുട്ടൊപ്പമുള്ള വസ്ത്രം ധരിച്ച് കോളജിലെത്തിയ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ക്ലാസില്‍ വച്ച് പരിഹസിക്കുകയായിരുന്നു. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചുവെന്നും സഹപാഠികള്‍ പറയുന്നു.
മര്യാദക്ക് വസ്ത്രം ധരിച്ച് കോളജിലെത്തണമെന്ന് നിര്‍ദ്ദേശിച്ച അധ്യാപകനോട് വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞുവെങ്കിലും അധ്യാപകന്‍ അത് കൂട്ടാക്കിയില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. സംഭവം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായതോടെ വെട്ടിലായത് അധ്യാപകനും കോളേജ് അധികൃതരുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല