പറവൂര്‍ പെണ്‍വാണിഭക്കേസില്‍ മലയാളത്തിലെ പ്രമുഖ ഹാസ്യനടനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നടനെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്തേയ്ക്കുമെന്നും സൂചനയുണ്ട്. തെക്കന്‍ കേരളത്തില്‍ നിന്നുള്ള ഈ ഹാസ്യനടനും ചലച്ചിത്രരംഗത്തെ മറ്റു പല പ്രമുഖരും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
പലമേഖലകളില്‍ നിന്നുള്ള നൂറോളം പേര്‍ക്കായി സ്വന്തം പിതാവ് തന്നെയാണ് കുട്ടിയെ കാഴ്ചവച്ച്. ഇങ്ങനെ ഇയാള്‍ ലക്ഷക്കണക്കിന് രൂപയുണ്ടാക്കിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച സിപിഎം ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായതോടെ കേസ് വലിയ വിവാദത്തിലേയ്ക്ക് നീങ്ങുകയാണ്. സംഭവത്തില്‍ രണ്ട് വെഹിക്കള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഉടനെതന്നെ കുടുങ്ങുമെന്നാണ് സൂചന. തമിഴ്നാട് പോലീസിലെ ഉന്നതഉദ്യോഗസ്ഥരും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്
തുടക്കത്തില്‍ പിതാവ് തന്നെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു, പിന്നീട് സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ കൊണ്ടുപോയി മറ്റുപലര്‍ക്കുമായി കാഴ്ചവയ്ക്കുകയായിരുന്നു. ഇങ്ങനെ പലേടത്തേയ്ക്കും പോകാന്‍ താന്‍ മടികാണിയ്ക്കുമ്പോള് പിതാവ് അനിയനെ തലകീഴായി കെട്ടിത്തൂക്കി തല്ലുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പതിവായിരുന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
സിനിയിലേയ്ക്ക് ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എത്തിക്കുന്നതിനാ സഹായം നല്കിവരുകയായിരുന്ന പിതാവായ സുധീര്‍ ഇത്തരത്തില്‍ കിട്ടിയ ബന്ധങ്ങളിലൂടെയാണ് ഇയാള്‍ മകളെ കച്ചവടച്ചരക്കാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല