സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ ജ്യൂവിസ്റ്റ് ദ്വീപില്‍ കാറ്റടിച്ചാല്‍ തെരുവു വിളക്കുകള്‍ കണ്ണുതുറക്കും. ജര്‍മ്മനിയുടെ വടക്കന്‍ തീരത്തുള്ള ദ്വീപില്‍ തെരുവു വിളക്ക് തെളിക്കാന്‍ ഉപയോഗിക്കുന്നത് കടല്‍ക്കാറ്റില്‍ നിന്ന് ഉത്പാദിക്കുന്ന വൈദ്യുതിയാണ്.
ഓരോ വിളക്കിനും ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെറിയ ടര്‍ബെയ്ന്‍ അതിനു മുകളില്‍ തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നത്. ലോകത്താദ്യമായാണ് ഇത്തരമൊരു ഡിസൈന്‍ പരീക്ഷുന്നതെന്നും വൈദ്യുതി പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്ക് ഇതൊരു മാതൃകയാക്കാവുന്നതാണെന്നും ഭരണാധികാരികള്‍ പറയുന്നു.
എപ്പോഴും നല്ല കാറ്റു കിട്ടുന്ന സ്ഥലമായതിനാല്‍ ബാറ്ററി ചാര്‍ജ് നഷ്ടപ്പെടുമെന്ന ആശങ്കയും വേണ്ട. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ തെരുവു വിളക്കുകള്‍ സ്ഥാപിക്കും. ഒന്നര വര്‍ഷത്തെ ഗവേഷണത്തിന് ഒടുവിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല