അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ഉണ്ടായ വിലയിടിവിനെ തുടര്‍ന്ന് പെട്രോള്‍/ഡീസല്‍ വിലകള്‍ കുറയുന്നു.ടെസ്കോ,അസ്ട,സെയിന്‍സ്‌ബറിസ്,മോറിസണ്‍,ടോട്ടല്‍ തുടങ്ങി പ്രമുഖ ഇന്ധന ഔട്ട്‌ലെറ്റുകളെല്ലാം മൂന്നു പെന്‍സോളം വില കുറച്ചിട്ടുണ്ട്.താമസിയാതെ ബാക്കിയുള്ള വിതരണക്കാരും വില കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.അസ്ഡയിലെ ഇന്നത്തെ പരമാവധി വില പെട്രോളിന് 130.7 പെന്‍സും ഡീസലിന് 134.7 പെന്‍സുമാണ്.
അന്താരാഷ്ട്ര എനര്‍ജി എജെന്‍സിയുടെ റിസര്‍വില്‍ നിന്നും കൂടുതല്‍ എണ്ണ വിതരണം ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് എണ്ണവില ബാരലിന് ആറു ഡോളര്‍ കുറഞ്ഞിരുന്നു.ഈ വിലയിടിവിന്റെ പ്രതിഫലനമാണ് യു കെ പമ്പുകളിലും ദൃശ്യമാകുന്നത്.അതോടൊപ്പം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തമ്മിലുള്ള കിട മത്സരവും ഉപഭോക്താവിന് ഗുണകരമാവുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല