സ്വന്തം ലേഖകന്‍: മാര്‍പാപ്പയുടെ ചരിത്രപ്രധാനമായ അര്‍മീനിയന്‍ സന്ദര്‍ശനത്തിന് അരങ്ങൊരുങ്ങുന്നു, ഒപ്പം ജോര്‍ജിയയും സന്ദര്‍ശിക്കും. ചരിത്രത്തിലെ ഉണങ്ങാത്ത മുറിവുകള്‍ ഉണക്കാനുള്ള ശ്രമത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂണ്‍ 24 മുതല്‍ 26 വരെ അദ്ദേഹം അര്‍മീനിയ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
92.5% അര്‍മേനിയക്കാരും ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടവരാണ്. ഒന്നാം ലോക മഹായുദ്ധകാലത്ത് അര്‍മേനിയയില്‍ പതിനായിരക്കണക്കിന് ക്രിസ്ത്യാനികളെ തുര്‍ക്കിയിലെ ഓട്ടോമന്‍ സാമാജ്ര്യം കൂട്ടക്കൊല ചെയ്തിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നായാണ് അര്‍മീനിയന്‍ കൂട്ടക്കൊല കരുതപ്പെടുന്നത്.
അതോടൊപ്പം മാര്‍പാപ്പ ഈ വര്‍ഷംതന്നെ അസര്‍ബൈജാനും ജോര്‍ജിയയും സന്ദര്‍ശിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെയാണ് സന്ദര്‍ശം. കത്തോലിക്കാ വിശ്വാസികള്‍ ഏറെയില്ലാത്ത രാജ്യങ്ങളാണ് അസര്‍ബൈജാനും ജോര്‍ജിയയും.
മുസ്ലിം ഭുരിപക്ഷമുള്ള അസര്‍ബൈജാനില്‍ 3.95 ശതമാനമാണ് കത്തോലിക്കാ വിശ്വാസികളുള്ളത്. ജോര്‍ജിയയില്‍ 83.9 ശതമാനം പൗരന്മാര്‍ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുമാണ് ഇവിടെ 0.8 ശതമാണ് കത്തോലിക്കാ വിശ്വാസികളുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല