സ്വന്തം ലേഖകന്‍: അമേരിക്കയിലെ ദിനായില്‍ സ്വവര്‍ഗ അനുരാഗികളായ ഇരുപതിനായിരം സ്ത്രീകളുടെ ആഘോഷ കൂട്ടായ്മ, പുരുഷന്മാരില്ലാത്ത ലോകം. കാലിഫോര്‍ണിയന്‍ മരുഭൂമിയായ ദിനായിലാണ് സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ ഒത്തുകുടിയത്. ദിനാ തടാകോത്സവം എന്ന പേരിലാണ് ഈ ത്തുചേരല് അറിയപ്പെടുത്തത്. അഞ്ച് ദിവസമാണ് ഈ ഒത്തുചേരല്‍.
തങ്ങള്‍ക്ക് പ്രണയം തോന്നുന്ന സ്ത്രീകള്‍ക്കൊപ്പം അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കൊപ്പം ഇവിടെ ആരുടേയും ശല്യമില്ലാതെ ചെലവഴിക്കാം എന്നതാണ് ഈ ആഘോഷത്തിന്റെ പ്രത്യേകത. ലൈംഗികതയും ലഹരിയും ഉള്‍പ്പെടെ എല്ലാ സ്വാതന്ത്ര്യവും ഇവിടെ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നു.
1972 ലെ ഗോള്‍ഫ് പാര്‍ട്ടികളിലൂടെയാണ് ദിനാ ആഘോഷം തുടങ്ങിയത്. ലോകത്തിലെ സ്ത്രീകളുടെ ഏറ്റവും വലിയ ആഘോഷമെന്ന നിലക്ക് ഇത് തുടര്‍നന്നു പോരുന്നു. ഇവിടെ സ്ത്രീകള്‍ ചുംബിക്കുകയും മദ്യപിക്കുകയും ലഹരി നുരയുകയും പതിവാണ്. ഹോട്ടല്‍ ജീവനക്കാരോ സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ക്കൊപ്പം എത്തിയവരോ ആയ ഏതാനും പുരുഷന്മാര് മാത്രമേ ആഘോഷത്തിന് വരിക പതിവുള്ളു.
മറ്റുള്ളവരുടെ ശല്യമില്ലാതെയും വസ്ത്രധാരണത്തെക്കുറിച്ചുള്ള യാതൊരു നിബന്ധകളും ഇല്ലാതെയും സ്ത്രീകള്‍ രാത്രി മുഴുവന്‍ ആട്ടവും പാട്ടുമായി കഴിയുന്ന അപൂര്‍വം ആഘോഷങ്ങളില്‍ ഒന്നാണ് ദിനാ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല