1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2016

സ്വന്തം ലേഖകന്‍: പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ ദുരന്തം വര്‍ഗീയ വിഷം ചീറ്റാനുള്ള ആയുധമാക്കി സംഘപരിവാര്‍. വെടിക്കെട്ട് ദുരന്തത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ വ്യാജ പ്രചരണം സജീവമാകുകയാണ്.

സി.പി.എമ്മും ഇസ്ലാമിക തീവ്രവാദികളും ചേര്‍ന്ന് നടത്തിയ ബോംബ് സ്‌ഫോടനമാണ് പരവൂരില്‍ നടന്നതെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ട്വിറ്ററില്‍ പ്രചരിപ്പിക്കുന്നത്. ഓം ഹിന്ദു ക്രാന്തി ആര്‍.എസ്.എസ്, ആര്‍.എസ്.എസ്, ഭാരത് മാതാ കീജെയ് തുടങ്ങിയ ട്വിറ്റര്‍ ഹാന്‍ഡിലുകളിലൂടെയാണ് ഈ വര്‍ഗീയ പ്രചരണം നടക്കുന്നത്.

കേരളത്തില്‍ ഹിന്ദുക്കളെ കൊന്നൊടുക്കുകയാണെന്നും ബോംബ് സ്‌ഫോടനമാണ് നടന്നതെന്നും സംഭവത്തിന് പിന്നില്‍ അട്ടിമറി നടന്നുവെന്നുമുള്ള ട്വീറ്റുകളാണ് ദുരന്തം നടന്നതുമുതല്‍ പ്രചരിക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നും പണം എടുക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ക്ഷേത്രകാര്യങ്ങള്‍ അവഗണിക്കുന്നു. ക്ഷേത്ര ഭരണ സമിതികളില്‍ ക്രൈസ്തവരെയും മുസ്ലീങ്ങളെയും ഉള്‍പ്പെടുത്തുന്നു തുടങ്ങിയ പ്രചരണങ്ങളും സജീവമാണ്.

അപകടത്തിന് പിന്നില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉണ്ടെന്ന പ്രചരണവും നടക്കുന്നുണ്ട്. അതിനിടെ വര്‍ഗീയ ചുവയുള്ള പ്രചരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ജെയ്കൃഷ്ണശ്രീ, ആര്‍.എസ്.എസ്4ഇന്ത്യ എന്നീ ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ വിവാദ ട്വീറ്റ് അപ്രത്യക്ഷമാകുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.