സ്വന്തം ലേഖകന്‍: പ്രിയദര്‍ശിനി ചാറ്റര്‍ജി, മിസ് ഇന്ത്യ കിരീടത്തിന്റെ പുതിയ അവകാശി. ഷാരൂഖ് ഖാനും ഷാഹിദ്കപൂറും ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് പ്രിയദര്‍ശിനി ഇന്ത്യന്‍ സുന്ദരിയായി കിരീടം ചൂടിയത്. ശനിയാഴ്ച യാശ് രാജ് സ്റ്റുഡിയോസ് മുംബൈയില്‍ നടന്ന ചടങ്ങില്‍ മുന്‍ മിസ് ഇന്ത്യ അതിഥി ആര്യ പ്രിയദര്‍ശിനിയെ കിരീടം അണിയിച്ചു.
മറ്റു സുന്ദരികളായ പംഘൂരി ഗിദ്വാനിയേയും സുശ്രുതി കൃഷ്ണയേയും മറികടന്നാണ് അസം സ്വദേശിനിയായ പ്രിയദര്‍ശിനി കിരീടം നേടിയത്. 2016 ല്‍ നടക്കുന്ന ലോകസുന്ദരി മത്സരത്തില്‍ പ്രിയദര്‍ശിനി ഇന്ത്യയെ പ്രതിനിധീകരിക്കും. മുംബൈ സ്വദേശിനിയായ സുശ്രുതി കൃഷ്ണ റണ്ണറപ്പായപ്പോള്‍ ഉത്തര്‍പ്രദേശുകാരി പംഘുരി ഗിദ്വാനി മൂന്നാം സ്ഥാനത്തെത്തി.
നവ്പ്രീത് കൗറും റോഷ്മിതാ ഹരിമൂര്‍ത്തിയും ആദ്യ അഞ്ചില്‍ ഇടം പിടിച്ചു. ഷാരൂഖിനൊപ്പം വരുണ്‍ധവാന, അര്‍ജുന്‍ കപൂര്‍ എന്നിവരും ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്തു. ഏപ്രില്‍ 18 ന് പുറത്തിറക്കാനിരിക്കുന്ന ഫാന്‍ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് എത്തിയ ഷാരൂഖ് ഫൈനല്‍ റൗണ്ടിലെ സുന്ദരികളോടൊപ്പം നൃത്തം വക്കാനും സമയം കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല