കൂടുതല്‍ സമയം ഇരുന്നുജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. ഇവരില്‍ മരണസാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍.
ആറുമണിക്കൂറില്‍ കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മരണസാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി റിസര്‍ച്ചേഴ്സ് നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നുമണിക്കൂറില്‍ താഴെ ഇരുന്നുജോലി ചെയ്യുന്നവരേക്കാള്‍ മരണസാധ്യത ആറുമണിക്കൂറിലധികം ജോലി ചെയ്യുന്നവര്‍ക്കുണ്ട്. ഈ സാധ്യത സ്ത്രീകളില്‍ 40 ശതമാനവും പുരുഷന്മാരില് 20 ശതമാനവുമായിട്ടാണ് കണ്ടെത്തിയത്. 123,000 പേരില്‍ 14 വര്‍ഷത്തോളമായ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും പ്രമേഹത്തിനും പൊണ്ണത്തടിയ്ക്കും വിഷാദരോഗത്തിനും കാരണമാകുമെന്ന് പഠനം പറയുന്നു. മാത്രമല്ല കുടല് കാന്‍സറിനും ഇരുന്നുള്ള ജോലി കാരണമാകുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരം ജോലികള്‍ ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്നു. ഈ പ്രശ്നങ്ങള്‍ വ്യായാമത്തിലൂടെ പരിഹരിക്കാന്‍ കഴിയില്ലെന്ന് പഠനങ്ങള്‍ പറയുന്നു.പുകവലി കാരണമുണ്ടാകുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ഇത്തരം ജോലികളും നല്‍കുന്നതെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപിഡെമിയോളജി വ്യക്തമാക്കുന്നു.
പൊതു ആരോഗ്യവകുപ്പുകള്‍ ഇത്തരം ജോലികള്മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളില്‍ ബോധവല്കരണം നല്‍കുന്നില്ലെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നു.
ആഴ്ചയില്‍ അഞ്ചുദിവസം ചുരുങ്ങിയത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്. ആഴ്ചയില്‍ 3 ദിവസം 20 മിനിറ്റ് കഠിനവ്യായാമം ചെയ്യുന്നത് ഇതിനു പകരമാകുമെന്നും ആരോഗ്യവകുപ്പ് പറയുന്നുണ്ട്.
ഇരുന്നു ജോലി ചെയ്യുന്നത് പ്രശ്നങ്ങളുണ്ടാക്കില്ലെന്നും എന്നാല്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല