1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2011

ജമൈക്ക: ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഒരു പുതിയ ആരാധകന്‍ കൂടി. ആരാധകന്‍ ചില്ലറക്കാരനല്ല. ലോകകായിക രംഗത്തെ അതികായന്‍ 100,200 മീറ്ററിലെ ലോകറെക്കോര്‍ഡുകാരന്‍ ഉസൈന്‍ ബോള്‍ട്ട്. തന്റെ ഏറ്റവും വലിയ സ്വപ്‌നം സച്ചിന്റെ ബാറ്റിംഗ് നേരിട്ടുകാണുകയാണെന്ന് ഒരു ടി വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബോള്‍ട്ട് വെളിപ്പെടുത്തി.

ലോകത്തിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളായ സച്ചിന്റെ ബാറ്റിംഗ് കാണാന്‍ ഞാന്‍ വളരെയധികം ആഗ്രഹിക്കുന്നു. വിന്‍ഡീസ് പര്യടനത്തില്‍നിന്ന് സച്ചിന്‍ പിന്മാറിയത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. അല്ലെങ്കില്‍ ജമൈക്കയില്‍ എനിക്ക് സച്ചിനെ കാണാന്‍ സാധിക്കുമായിരുന്നു. ബോള്‍ട്ട് പറഞ്ഞു. അടുത്തുതന്നെ സച്ചിന്റെ കളി നേരിട്ടുകാണാനുള്ള ഭാഗ്യം തനിക്കുണ്ടാകുമെന്നും ബോള്‍ട്ട് പത്യാശ പ്രകടിപ്പിച്ചു.

ധോണിയെയും തനിക്കിഷ്ടമാണെന്നും, രണ്ടുപേരുടെയും അക്രമണോത്സുകത താനേറെ ഇഷ്ടപ്പെടുന്നെന്നും അദ്ദോഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഓടുന്നതിനുള്ള അവസരം അധികം താമസിയാതെ ലഭിക്കുമെന്നും ബോള്‍ട്ട് വിശ്വാസം പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.