സ്വന്തം ലേഖകന്‍: ടിക്കറ്റ് റദ്ദാക്കല്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തി സ്വകാര്യ വിമാനക്കമ്പനികള്‍. സ്വകാര്യ എയര്‍ലൈനുകളായ ഇന്‍ഡിഗോയും സ്‌പൈസ്‌ജെറ്റുമാണ് ടിക്കറ്റ് റദ്ദാക്കല്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്.
350 രൂപ വര്‍ധിപ്പിച്ച് 2,250 രൂപയാണ് ഈ കമ്പനികള്‍ ഇപ്പോള്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഈടാക്കുന്നത്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അന്ത്യശാസന കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് വിമാന കമ്പനികള്‍ റദ്ദാക്കല്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്.
ആഭ്യന്തര ടിക്കറ്റുകള്‍ റദ്ദാക്കുന്നതിന് 2,250 രൂപയും അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് 2,500 രൂപയുമാണ് ഇപ്പോള്‍ നിരക്ക്. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഏഴു മുതല്‍ പ്രാബല്യത്തില്‍ വരുന്നമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന സൂചന. അതേസമയം ഏകപക്ഷീയമായി നിരക്കുകള്‍ ഉയര്‍ത്തിയതിനെതിരെ പ്രതിഷേധവും ശക്തമാണ്. രീതിയിലാണ് ഉത്തരവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല