സ്വന്തം ലേഖകന്‍: ചൈന വരുന്നു, 2050 ല്‍ ലോക ഫുട്ബോളിലെ രാജാക്കന്മാരാകാന്. രണ്ടായിരത്തി അമ്പതോടെ ലോക ഫുട്ബോളിന്റെ തലപ്പെത്താന്‍ ലക്ഷ്യമിട്ട് ചൈന വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു.
രണ്ടായിരത്തി ഇരുപതോടെ രാജ്യത്തെ അഞ്ചുകോടി കുട്ടികളെ ഫുട്ബോള്‍ കളിക്കാരാക്കന് ലക്ഷ്യമിടുന്ന ബൃഹദ് പദ്ധതിയില്‍ അടുത്ത നാലു വര്‍ഷത്തിനിടെ രാജ്യത്ത് 2000 ഫുട്ബോള്‍ പരിശീലനകേന്ദ്രങ്ങളും 70,000 കളിസ്ഥലളും നിര്‍മ്മിക്കും.
ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്റെ സ്വപ്ന പദ്ധതിയാണിത്. ഒളിമ്പിക്സിലും പാരാ ഒളിമ്പിക്സിലുമെല്ലാം മുന്നിട്ടുനില്ക്കുന്ന ചൈനക്ക് 2002 ലോകകപ്പ് ഫുട്ബോളില്‍ മാത്രമേ അവസാന റൗണ്ടില്‍ കളിക്കാനായിട്ടുള്ളു. യോഗ്യത നേടിയിട്ടുള്ളൂ. 15 വര്‍ഷത്തിനുള്ളില്‍ ചൈനക്ക് ഫുട്ബോള്‍ ലോകകപ്പ് നേടിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഷി ജിന്‍ പിങ് പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല