ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തി വഞ്ചിതരാകുന്ന ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള പുതിയ നിയമവുമായി യൂറോപ്യന്‍ യൂണിയന് രംഗത്തെത്തി. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ തട്ടിപ്പ് വ്യാപകമാണെന്ന പരാതി എല്ലാ രാജ്യങ്ങളിലും ഉയര്‍ന്നതിനെത്തുടര്‍ന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്ന നിയമവുമായി രംഗത്തെത്താന്‍ യൂറോപ്യന്‍ യൂണിയനെ പ്രേരിപ്പിച്ചത്.
ഓണ്‍ലൈനായി ബുക്ക് ചെയ്ത് വാങ്ങിയ സാധനം ഉപഭോക്താവിനെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തിരിച്ചുകൊടുക്കാനുള്ള നിര്‍ദ്ദേശമുള്‍പ്പെടെയുള്ള നിയമമാണ് കഴിഞ്ഞ ദിവസം യൂറോപ്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയിരിക്കുന്നത്.
ഡിജിറ്റല്‍ വിപ്ലവം കാര്യമായി വരുന്നതിനുള്ള നിയമങ്ങള്‍ ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവയായിരുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തി വഞ്ചിതരാകുന്നവര്‍ക്ക് കമ്പനികള്‍ക്കെതിരെ കേസിനുപോകാനും മറ്റും സാധിക്കില്ലായിരുന്നു. പുതിയ നിയമം പാസ്സാക്കുന്നതോടെ അതിന് സാധിക്കുമെന്ന അവസ്ഥയുണ്ടാകുന്നുണ്ട്.
2006ല്‍ ഇരുപത്തിയാറു ശതമാനം പേര് മാത്രമാണ് ഓണ്‍ലൈന്‍ പര്‍ച്ചേയ്സ് നടത്തിയതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 40% ആയി ഉയര്‍ന്നിരുന്നു. പുതിയ നിയമം ജുലൈ മാസത്തോടെ നടപ്പിലാകുമെന്നാണ് കരുതപ്പെടുന്നത്.
ഇവയാണ് പുതിയ നിയമത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
1) ഓണ്‍ലൈന്‍ ഷോപ്പിംഗ് വഴി വാങ്ങിയ ഉത്പന്നത്തില്‍ തൃപ്തനല്ലെങ്കില്‍ പതിനാല് ദിവസത്തിനുശേഷം തിരികെ നല്‍കാവുന്നതാണ്. നിങ്ങള്‍ മുടക്കിയ പണം മുഴുവന്‍ നിങ്ങള്‍കെ തിരികെ ലഭിക്കും.
2) ഒരു സാധനം വാങ്ങിയാല്‍ മുപ്പത് ദിവസത്തിനകം തന്നെ ഉപഭോക്താവിന് ലഭിച്ചിരിക്കണം. വാങ്ങിയ സാധനം ഉപഭോക്താവിന് ലഭിക്കുന്നതിന് മുമ്പ് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും കമ്പനിക്ക് തന്നെയായിരിക്കും.
3) വാങ്ങുന്ന ഉത്പന്നത്തെക്കുറിച്ച് ഉപഭോക്താവിനോട് കൃത്യമായി പറഞ്ഞു മനസിലാക്കണം. കൂടാതെ വിലയെക്കുറിച്ചുള്ള കൃത്യമായ അറിവ് ഉപഭോക്താവിന് നല്‍കിയിരിക്കണം. വാങ്ങിയശേഷം ഓരോ കാരണങ്ങള്‍ പറഞ്ഞ് ഉപഭോക്താവിന് അനാവശ്യമായി പണം ഈടാക്കാന്‍ അനുവദിക്കുന്നതല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല