1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2011

ന്യൂഡല്‍ഹി: ആഭരണങ്ങളുടെയും രത്‌നങ്ങളുടെയും കയറ്റുമതിയില്‍ ഇന്ത്യക്ക് അഭൂതപൂര്‍വ്വമായ വളര്‍ച്ച. ഓരോ വര്‍ഷവും 33.5% ത്തിന്റെ വളര്‍ച്ചയാണ് ഈരംഗത്ത് ഉണ്ടാകുന്നത്. അതായത് 3.7 ബില്ല്യന്‍ ഡോളറിന്റെ വളര്‍ച്ച. പ്രധാനമായും യു.എ.ഇയിലേക്കും യു.എസിലേക്കുമാണ് കയറ്റുമതി.

2010- 11 വര്‍ഷത്തില്‍ ഇതുവരെ 2.7 ബില്ല്യന്‍ ഡോളറിന്റെ കയറ്റുമതി നടന്നുകഴിഞ്ഞു. രത്‌നങ്ങളുടെയും സ്വര്‍ണ്ണത്തിന്റെയും കയറ്റുമതിയെ അഭിവൃദ്ധിപ്പെടുത്തുന്ന സര്‍ക്കാര്‍ ഏജന്‍സിയായ ജി.ജെ.ഇ.പി.സിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. യു.എ.ഇ, യു.എസ്, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പ്രധാനമായും ആവശ്യക്കാറുള്ളത്. ഈ സാമ്പത്തിക വര്‍ഷം 1015 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജി.ജെ.ഇ.പി.സി ചെയര്‍മാന്‍ രാജീവ് ജെയിന്‍ പറഞ്ഞു. യു.എ.ഇയിലേക്ക് 30 ശതമാനവും യു.എസിലേക്ക് 25 ശതമാനവും യൂറോപ്പിലേക്ക് 20 ശതമാനവുമാണ് കയറ്റിയയക്കുന്നത്.

കയറ്റിയയക്കുന്ന ആഭരണങ്ങളില്‍ സ്വര്‍ണ്ണത്തേക്കാള്‍ പ്രിയം വെള്ളിയോടാണ്. കയറ്റുമതിയുടെ 56% വെള്ളിയാകുമ്പോള്‍ സ്വര്‍ണ്ണാഭരണത്തിന് 26.5% മാത്രമാണ്. എന്നാല്‍ രത്‌നങ്ങള്‍ 23.5 ശതമാനമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.