സ്വന്തം ലേഖകന്‍: ഇന്ത്യയിലെ മൊബൈല്‍ ഫോണുകളില്‍ സ്ത്രീ സുരക്ഷക്കായുള്ള പാനിക് ബട്ടണുകള്‍ അടുത്ത വര്‍ഷം മുതല്‍. സ്ത്രീ സുരക്ഷക്ക് പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ നിര്‍മ്മാതാക്കള്‍ ആവിഷ്ക്കരിക്കുന്ന ഈ സംവിധാനം 2017 ജനുവരി ഒന്നു മുതല്‍ പുറത്തിറങ്ങുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും ലഭ്യമാക്കും.
ഈ പാനിക് ബട്ടണില്‍ വിരല്‍ അമര്‍ത്തിയാല്‍ ഉപയോക്താവിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അപായ സന്ദേശം ലഭിക്കുമെന്നതാണ് പ്രത്യേകത. ഉപയോക്താവ് നില്ക്കുന്ന സ്ഥലത്തിന്റെ വിവരങ്ങളും ഒപ്പം ഉണ്ടാകും.
വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെയും ഐ.ടി. ആന്റ് ടെലികമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന്റെയും ചര്‍ച്ചയിലാണ് ഇത്തരമൊരു ആശയം ഉടലെടുത്തത്. നിര്‍ഭയ പദ്ധതി പ്രകാരമാകും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക. പഴയ ഫോണുകളില്‍ സര്‍വീസ് സെന്ററുകളില്‍ നിന്ന് പാനിക് ബട്ടണുകള്‍ ഘടിപ്പിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല