സ്വന്തം ലേഖകന്‍: കോമഗതമാരേ ദുരന്തം, 100 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ കുടിയേറ്റക്കാരോട് കാനഡ സര്‍ക്കാര്‍ മാപ്പു ചോദിക്കും. 1914 ല്‍ 376 ഇന്ത്യക്കാരുള്‍പ്പെടുന്ന കുടിയേറ്റക്കാരുടെ സംഘം സഞ്ചരിച്ച കോമഗതമാരേ എന്ന ജാപ്പനീസ് കപ്പല്‍ കാനഡയില്‍ പ്രവേശിക്കാനനുവദിക്കാതെ തിരിച്ചയച്ച സംഭവവുമായി ബന്ധപ്പെട്ടാണ് മാപ്പ്.
അന്ന് 24 പേര്‍ക്കു മാത്രമാണ് കാനഡയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്. തുടര്‍ന്ന് കല്‍ക്കത്തയില്‍ തിരിച്ചത്തെിയ അവശേഷിച്ച കപ്പല്‍ യാത്രികര്‍ക്കുനേരെ ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയും 19 പേര് കൊല്ലപ്പെടുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്നതില്‍ ഏറെപ്പേരും സിഖുകാരായിരുന്നു.
കാനഡയിലെ അന്നത്തെ നിയമം വിവേചനപരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു നൂറ്റാണ്ടിനു ശേഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഔപചാരികമായി മാപ്പുചോദിക്കുന്നത്. ഓട്ടവയില്‍ കഴിഞ്ഞ ദിവസം നടന്ന ബൈശാഖി ആഘോഷത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല