സാബു ചുണ്ടക്കാട്ടില്‍: യുകെയില്‍ ഉള്ള ഇരവിപേരൂര്‍ നിവാസികളുടെ ഈ വര്‍ഷത്തെ സംഗമം ജൂണ്‍ 10,11,12 തിയതികളില്‍ നടത്തപ്പെടുന്നതായിരിക്കും.ഗാറ്റ്വിക്കിലുള്ള ഗാവ്സ്റ്റണ്‍ ഹാളില്‍ വച്ചായിരിക്കും ഈ വര്‍ഷത്തെ പരിപാടികള്‍ അരങ്ങേറുക.
കഴിഞ്ഞ വര്‍ഷം ജൂണില്‍ സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പില്‍ വച്ച് നടത്തപ്പെട്ട സംഗമത്തില്‍ അനേകം കുടുംബങ്ങള്‍ പങ്കെടുക്കുകയും വിവിധയിനം പരിപാടികള്‍ കൊണ്ട് അവിസ്മരണീയമായി മാറുകയും ചെയ്തിരുന്നു.ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ അംഗങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
ജൂണ്‍12ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ചെക്കിന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.ഔദ്യോഗിക ഉത്ഘാടനം 11ാം തീയതി പത്തു മണിക്ക് തുടര്‍ന്ന കലാകായിക മത്സരവും ഉണ്ടായിരിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടേണ്ടതാണ്
സജി എബ്രഹാം07456576734
ബിജു ആന്‍ഡ്രൂസ്07723620107
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല