ജിജോ അറയത്ത്: ഹേവാര്‍ഡ് FFC യുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി. ഹേവാര്‍ഡ്സ്ഹീത്ത് ഫ്രണ്ട്സ് ഫാമിലി ക്ലബിന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഹേവാര്‍ഡ്സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളി ഹാളില്‍ വച്ച് നടന്നു. ക്ലബ് പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാട്ടില്‍ നിന്നെത്തിയ പിതാവ് കുട്ടന് ജയാനന്ദന് ഉത്ഘാടനം ചെയ്തു. ക്ലബ് ജനറല്‍ സെക്രട്ടറി സാബു ജോണ്‍, വൈസ് പ്രസിഡന്റ് ഡിമ്പില്‍ ബേസില്‍, ട്രഷറര്‍ മിനി വര്‍ഗീസ്, എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ സണ്ണി ലൂക്കാ ഇടത്തില്‍, സജി ജോണ്‍, മിനി സജി, ആര്‍ട്ട്സ് & സ്പോര്‍ട്സ് സെക്രട്ടറി ആഷിഷ് ജോഷി, മുന്‍കാല ഭരണസമിതിയെ പ്രതിനിധീകരിച്ച് പ്രസിഡന്റുമാരായ ജോഷി കുര്യാക്കോസ്, സദാനന്ദന് ദിവാകരന്, ജോസ് ബിജു, ബിജു സെബാസ്റ്റ്യന്‍, അരുണ്‍ മാത്യൂ, ജിജോ അരയത്ത് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
മാസ്റ്റര്‍ കാര്‍ത്തിക്ക് അവതരിപ്പിച്ച വിഷുകണി ദര്‍ശിച്ച് കൊണ്ട് കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കുട്ടികളും നേതൃത്വത്തില്‍ ബൈബിള്‍ ദൃശ്യാവതരണം അരങ്ങേറി. പിന്നീട് കുട്ടികളുടേയും മുതിര്‍ന്നവരുടേയും നേതൃത്വത്തില്‍ ക്ലാസിക്കല്‍ സിനിമാറ്റിക് ഡാന്‍സുകള്‍ തിരുവാതിരകളി, കോമഡി സ്കിറ്റ് തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറുകയുണ്ടായി. ഇതേ തുടര്‍ന്ന് യുകെയിലെ അനുഗ്രഹീത കലാകാരന്മാരായ നോബിളിന്റെയും രാജേഷ് സാലിസ്ബറിയുടെയും നേതൃത്വത്തില്‍ ഗ്രെയ്സ് മെലഡീസ് ഹാംഷയര്‍ അവതരിപ്പിച്ച ഗാനമേള പരിപാടികള്‍ക്ക് വര്‍ണ്ണപ്പകിട്ടേകി.
ആഘോഷപരിപാടികള്‍ക്ക് മുന്‍കാല ഭാരവാഹികളായ ഷൈന്‍ ജോസഫ്, രാജു ലൂക്കോസ്, ബേസില്‍ ബേബി, അനില്‍ ശിവന്, ഹരികുമാര്‍ ഗോപാലന് നായര്‍, ജോഷി പനമ്പേല്, വര്‍ഗീസ് ഇട്ടാര്, ഷിബു മാത്യൂ, ഗംഗാ പ്രസാദ്, ലോര്‍ഡ്സണ്‍, നിക്സന്, അജിത്, ജയകുമാര്‍ തച്ചപ്പാറ, ബൈജു ശ്രീനിവാസ്, ഉണ്ണി പറമ്പില്‍, ജെമ്മു കുര്യന്, അരുണ്‍ പീറ്റര്‍, ജോര്‍ജ്, ജിമ്മി, സണ്ണി, എഡ്വിന്, ബിജോ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഡിന്നറോട് കൂടി ആഘോഷപരിപ്പാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല