സ്വന്തം ലേഖകന്‍: അച്ഛന്റെ ഓര്‍മ്മകളില്‍ ‘മിന്നാമിനുങ്ങേ’ പാടി സദസിനെ കണ്ണീരണിയിച്ച് കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി. നടന് കലാഭവര്‍ മണി ഒട്ടേറെ വേദികളില്‍ പാടിയ ഹിറ്റാക്കിയ ‘മിന്നാമിനുങ്ങേ’ എന്ന ഗാനമാണ് മകള്‍ ശ്രീലക്ഷ്മി പാടിയത്. കലാഭവന്‍ മണിയ്ക്ക് മരണാനന്തര ബഹുമതിയായി പ്രേംനസീര്‍ സുഹൃദ് വേദി ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ എവര്‍ഗ്രീന്‍ ഹീറോ പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു ശ്രീലക്ഷ്മി.
മണിയുടെ മകളുടെ ശബ്ദത്തില്‍ മണിക്ക് ഏറെ ഇഷ്ടമായിരുന്ന പാട്ട് പാടിക്കേട്ടപ്പോള്‍ സദസ് കണ്ണീരിലാഴ്ന്നു. മണിയുടെ സഹോദരന് രാമകൃഷ്ണനൊപ്പമാണ് ശ്രീലക്ഷ്മി അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയത്. നടനും എം.പിയുമായ ഇന്നസെന്റാണ് അവാര്‍ഡ് സമ്മാനിച്ചത്.
ഒരു കലാകാരന് പാവങ്ങള്‍ക്കിടയില്‍ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന് തെളിവാണ് കലാഭവന്‍ മണി എന്ന നടന് എന്ന് ഇന്നസെന്റ് പറഞ്ഞു. മണിയുടെ ഗാനമേളകളിലെ ഏറ്റവും ജനപ്രിയ ഗാനമായിരുന്നു ‘മിന്നാമിനുങ്ങേ’. ഈ ഗാനം ഉള്‍പ്പെടുന്ന ആല്‍ബത്തിന്റെ ഒട്ടേറെ കോപ്പികളാണ് വിറ്റഴിഞ്ഞിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല