ഡില്‍മണ്‍ ജേക്കബ്: കാ4ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമൂഖ്യത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷം യുകെയിലെ മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന t20 ബിഗ്ബാഷ് ക്രിക്കറ്റ് ടൂ4ണ്ണമെന്റിലേക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളേയും സ്വാഗതം ചെയ്യുന്നു. മെയ് 22 ഞായറാഴ്ച രാവിലെ 8മണി മുതല്‍ കാര്‍ഡിഫിലെ പോണ്ടക്കാനാ ക്രിക്കറ്റ് ഫീല്‍ഡില്‍ വച്ചായിരിക്കും കാര്‍ഡിഫ് കാമിയോസ് t20 ബിഗ്ബാഷ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തപെടുക. വിന്നേര്സിനു 501പൌണ്ടും ജോസഫ് കോടാലിച്ചിറ എവറോളിങ് രോഫിയും, രണ്ടാം സമ്മാനമായി 251പൌണ്ടും ട്രോഫിയും ബെസ്റ്റ് ബൌള4 ബെസ്റ്റ് ബാറ്റ്സ്മാന് എന്നിവ4ക്കുള്‍പ്പടെ മറ്റനേകം സമ്മാനങളുമായി നടത്തപെടുന്ന ഈ ടൂര്‍ണ്ണമെന്റ് സ്പോണ്സ4 ചെയ്തിരിക്കുന്നത് റേച്ചല്‍സ് ഓ4ഗാനിക്, അലൈഡ് ഫിനാല്‍ഷ്യല്‍ സര്‍വീസസ്, കൈരളി സ്പൈസസ് സെന്റ4 കാ4ഡിഫ് എന്നിവരാണ്. കാര്‍ഡിഫ് കാമിയോസ് t20 ബിഗ്ബാഷ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ കാര്‍ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ളബുമായി ബന്ധപ്പെട്ടു പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അതോടൊപ്പം എല്ലാ ക്രിക്കറ്റ് പ്രേമികളേയും മെയ് 22ന് കാ4ഡിഫിലെ പോണ്ടക്കാനാ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
കാര്‍ഡിഫ് കാമിയോസ്: 07401 398894
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല