1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2016

സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ കൊലയാളി നഴ്‌സ് മരുന്നു കുത്തിവച്ച് കൊന്നത് 24 ലധികം രോഗികളെ. മാരകമായ മരുന്ന് അമിതമായ അളവില്‍ കുത്തിവച്ച് രണ്ട് രോഗികളെ വധിച്ച സംഭവത്തില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നഴ്‌സാണ് കൂടുതല്‍ പേരെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഇരുപത്തിനാലില്‍ അധികം രോഗികളെ ഇവര്‍ ഇത്തരത്തില്‍ വധിച്ചതായാണ് സംശയം. കൊല്ലപ്പെട്ടതായി സംശയിക്കുന്നവരുടെ ശവശരീരം പുറത്തെടുത്ത് പരിശോധന നടത്താനുള്ള ഒരുക്കത്തിലാന് അന്വേഷണ സംഘം. മെയ് അവസാനത്തോടെ കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങളില്‍ പരിശോധന നടത്തും.

ഉത്തര ജര്‍മനിയിലെ ദെല്‍മെന്‍ഹോസ്റ്റിലെ ക്ലിനിക്കില്‍ രണ്ട് രോഗികളെ വകവരുത്തിയെന്ന് നഴ്‌സായിരുന്ന നീല്‍സ് എച്ച് (39) കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കുറ്റസമ്മതം നടത്തിയത്. എന്നാല്‍ 30 ഓളം രോഗികളെ വധിച്ചതായി ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. രോഗികളെ ഉത്തേജിപ്പിക്കാന്‍ നീല്‍സ് അമിതമായ അളവില്‍ നല്‍കിയ മരുന്ന് അവരുടെ ഹൃദയധമനികളെ തളര്‍ത്തുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് കോടതി കണ്ടെത്തി.

2003 നും 2005 നും മധ്യേയാണ് ഈ കൊലപാതകങ്ങള്‍ നടന്നത്. 200 പേരെങ്കിലും ഇത്തരത്തില്‍ കൊല്ലപ്പെട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇക്കാലയളവില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന മറ്റു ക്ലിനിക്കുകളിലെയും മരണം കൂടി കണക്കിലെടുത്താണ് പോലീസ് ഈ നിഗമനത്തിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.