1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2016

സ്വന്തം ലേഖകന്‍: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് മുടങ്ങില്ല, ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. ഒപ്പം ആനകളെ എഴുന്നുള്ളിക്കാനുള്ള വിലക്കും നീക്കിയതോടെ പൂരം സ്ഥിരം ആചാരങ്ങളൊടെ നടക്കുമെന്ന് ഉറപ്പായി. നിരോധിത വെടിമരുന്നുകള്‍ അനുവദിക്കില്ലെന്നും ശബ്ദനിയന്ത്രണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്.

വെടിക്കെട്ട് നിരോധിച്ച ഇടക്കാല ഉത്തരവില്‍ പുതിയതായി ഒന്നുമില്ലെന്ന് പറഞ്ഞ ഹൈകോടതി നിയമത്തിലില്ലാത്ത ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി

വെടിക്കെട്ടിന്റെ ശബ്ദപരിധി 125 ഡെസിബലായി നിയന്ത്രിക്കണം. പൂര്‍ണ ആരോഗ്യമില്ലാത്ത ആനകളെ എഴുന്നള്ളിക്കരുത്. നിരോധിത രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. വെടിക്കെട്ട് മൂലം ക്ഷേത്രത്തിനോ സമീപത്തെ വസ്തുവകകള്‍ക്കോ കേടുപാടൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പൂരം തൃശൂരിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്ത് വെടിക്കെട്ട് നിരോധിക്കണമെന്ന പൊതു താല്‍പര്യ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നിരീക്ഷണം. വെടിക്കെട്ടിനുള്ള വെടിമരുന്ന് പ്രത്യേക സ്‌ക്വാഡ് പരിശോധിക്കുമെന്നും പൂരത്തിന് ദുരന്ത നിവാരണ സേനയെ വിന്യസിക്കുമെന്നും മുന്‍ കരുതലെന്ന നിലയില്‍ സ്വരാജ് ഗ്രൗണ്ടിലെ പമ്പുകള്‍ അടച്ചിടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നേരത്തെ പൂരം വെടിക്കെട്ട് ഉണ്ടാകില്ലെന്ന് വാര്‍ത്ത വന്നതോടെ കനത്ത പ്രതിഷേധവുമായി പൂര പ്രേമികള്‍ രംഗത്തെത്തിയിരുന്നു. ഒപ്പം ആനകളെ എഴുന്നുള്ളിക്കുന്നതു സംബന്ധിച്ചു വന്ന ഉത്തരവും പ്രതിഷേധം ആളിക്കത്തിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.