സ്വന്തം ലേഖകന്‍: അബുദാബിയില്‍ വിദേശികള്‍ക്ക് കെട്ടിട വാടകയുടെ മൂന്ന് ശതമാനം മുനിസിപ്പല്‍ ഫീസ് നിലവില്‍ വന്നു. ഇതോടെ പ്രവാസികളുടെ താമസച്ചെലവ് വര്‍ധിക്കും വര്‍ഷത്തില്‍ പന്ത്രണ്ട് ഗഡുക്കളായാണ് ഇത് അടക്കേണ്ടത്.
വാര്‍ഷിക കെട്ടിട വാടകയുടെ മൂന്ന് ശതമാനം ഫീസായി അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. 450 ദിര്‍ഹമാണ് ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഫീസ്. ഒരു വര്‍ഷത്തെ മുനിസിപ്പല്‍ ഫീസ് പന്ത്രണ്ട് ഗഡുക്കളായാണ് ഈടാക്കുക. ഓരോ മാസത്തേയും ജലവൈദ്യുത ബില്ലുകളോടൊപ്പം ഇത് ഈടാക്കും.
അബുദാബി എക്സികുട്ടീവ് കൗണ്‍സില്‍ തീരുമാനത്തില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സമാനമായ മുനിസിപ്പല്‍ ഫീസ് ഇപ്പോള്‍ ദുബായിലും ഷാര്‍ജയിലും നിലവിലുണ്ട്. ദുബായില്‍ കെട്ടിട വാടകയുടെ അഞ്ച് ശതമാനമാണ് ഫീസ് ഈടാക്കുമ്പോള്‍ ഷാര്‍ജയില്‍ കെട്ടിട വാടകയുടെ 2.5 ശതമാനമാണ് ഫീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല