സ്വന്തം ലേഖകന്‍: കുവൈത്ത് നഴ്സിംഗ് റിക്രൂട്ട്മെന്റ്, ഇന്ത്യന്‍ നഴ്സുമാര്‍ക്ക് എ മൈഗ്രേറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി. കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരിട്ട് ഇമൈഗ്രേറ്റ് സിസ്റ്റത്തില്‍ നഴ്സുമാരെ രജിസ്റ്റര്‍ ചെയ്തതിനു ശേഷം സംസ്ഥാന ഏജന്‍സികള്‍ മുഖേന റിക്രൂട്ട്മെന്റ് നടപടികള്‍ സ്വീകരിക്കും.
കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.
ആരോഗ്യ മന്ത്രാലയത്തില്‍ പ്രതിവര്‍ഷം ഉണ്ടാകുന്ന ആയിരത്തിലധികം ഒഴിവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള തുടര്‍നടപടികള്‍ ആരംഭിക്കും.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ പ്രതിനിധികള്‍ നേരിട്ടെത്തി ലൈസന്‍സിങ് ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തിയാകും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. സ്വകാര്യ മേഖലയിലെ നഴ്സിങ് ഒഴിവുകളിലേക്ക് കുവൈത്തിലെ കോണ്‍ട്രാക്ടിങ് ഏജന്‍സികളെ ഇ മൈഗ്രേറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കാനും തീരുമാനമായി.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യന്‍ നഴ്സുമാരെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി പുതിയ സംവിധാനമായ ഇമൈഗ്രേറ്റ് സിസ്റ്റത്തിലൂടെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറിയുമായി കുവൈത്ത് പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല