സ്വന്തം ലേഖകന്‍: സ്വന്തം കമ്പനിയുടെ ഭക്ഷണ സാധനങ്ങള്‍ കരുതി ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് കമ്പനി. ബ്രിട്ടനിലെ പ്രമുഖ ഭക്ഷണ ബ്രാന്‍ഡ് ആയ മാര്‍സ് ഫുഡ് ആണ് ഈ വിചിത്ര മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ ആരോഗ്യത്തെ കരുതിയാണ് ഈ മുന്നറിയിപ്പ്.
ഡോല്‍മിയോ പാസ്ത സോസസ്, അങ്കിള്‍ ബണ്സ് റൈസ് തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാതാവാണ് മാര്‍സ് ഫുഡ്. കമ്പനിയുടെ ഇത്തരം ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ നല്ല പ്രചാരവുമുണ്ട്.
ഇത്തരം ഭക്ഷണങ്ങളില്‍ തനതായ രുചി കിട്ടാന്‍ അമിതമായ അളവില്‍ ഉപ്പ, പഞ്ചസാര, കൊഴുപ്പ് എന്നിവ ചേര്ത്തിരിക്കുന്നതിനാല ഇവ ആഴ്ചയില്‍ ഒരിക്കലോ മറ്റും കഴിക്കുന്നതായിരിക്കും ഉചിതമെന്ന് കമ്പനി പറയുന്നു. ഭക്ഷണത്തിന്റെ ലേബലില്‍ ‘വല്ലപ്പോഴും’ എന്നു ചേര്‍ക്കുമെന്നും കമ്പനി അറിയിച്ചു.
ഭക്ഷണത്തില്‍ മായം ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ഇതാദ്യമായാണ് ഒരു കമ്പനി സ്വന്തം ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല