സ്വന്തം ലേഖകന്‍: ചൈനയില്‍ പെഗ് അടിച്ചാല്‍ മാര്‍ക്ക്, വിദ്യാര്‍ഥികളെ കുടിപ്പിച്ചു കിടത്തിയ അധ്യാപകന്റെ ജോലി പോയി. ചൈനയിലെ ഗിഷൗ പ്രവിശ്യയിലെ അന്‍ഷുന്‍ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ഇവിടെ ചൈനീസ് മെഡിസിന് ആന്‍ഡ് മാനുഫാക്ചറിംഗ് കോഴ്സില്‍ അധ്യാപകനായ ജൂ മിംഗാണ് ഒരു ഗ്ലാസ് മദ്യം കുടിച്ചു തീര്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നൂറു മാര്‍ക്ക് കിട്ടുമെന്ന പ്രഖ്യാപനം നടത്തിയത്.
പകുതി മദ്യം കുടിക്കുന്നവര്‍ക്ക് 90 മാര്‍ക്കും ഒരു സിപ്പ് മാത്രം എടുക്കാന്‍ കഴിയുന്നവര്‍ക്ക് 60 മാര്‍ക്കും ലഭിക്കും. ഒരു സിപ്പ് പോലും മദ്യം കുടിക്കാത്തവര്‍ പരീക്ഷയില്‍ പരാജയപ്പെടും എന്നായിരുന്നു നിബന്ധന. അധ്യാപകന്റെ പരീക്ഷക്ക് വേച്ചു വേച്ചു നടക്കുന്ന നിരവധി വിദ്യാര്‍ത്ഥികളെയാണ് ക്യാംപസില്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്.
സംഭവം തമാശയാണെന്ന് നിസാരവല്‍ക്കരിച്ച് നടപടി ലഘൂകരിക്കാന്‍ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രമിച്ചെങ്കിലും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അധ്യാപകനെ പുറത്താക്കുകയായിരുന്നു. ഒപ്പം അധ്യാപകനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല