ഷിജോ മാത്യു: കവന്‍ട്രി മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ രണ്ടിന് കവന്‍ട്രിയില്‍ നടത്തപ്പെടും. 48 ടീമുകളെ ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റി
ല്‍ 1204 പൗണ്ടിന്റെ കാഷ് അവാര്‍ഡ സമ്മാനമായി വിതരണം ചെയ്യും. ഡബിള്‍സില്‍ മാത്രമായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 30 പൗണ്ടാണ്. സമ്മാനത്തുക, ടീമുകളുടെ എണ്ണം, നിലവാരം, സംഘടനാ പാടവം എന്നീ കാര്യങ്ങളില്‍ സി.എം.എസ്.സിയുടെ ടൂര്‍ണമെന്റ് യുകെയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു.
ഈ ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് അലെയ്ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 പൗണ്ട് കാഷ് അവാര്‍ഡ് ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഓര്‍ത്തോ ജോര്‍ജ് സ്‌പോണ്‍സര്‍ ചെയ്യുന്ന 251 പൗണ്ടും മൂന്നാം സ്ഥാനക്കാര്‍ക്ക് 151 പൗണ്ടും നാലാം സ്ഥാനത്തെത്തുന്ന ടീമിന് 101 പൗണ്ടും സമ്മാനമായി ലഭിക്കും. ഇവകൂടാതെ വിജയികള്‍ക്ക് ട്രോഫികളും വിതരണം ചെയ്യും. ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്ന മറ്റു ടീമുകള്‍ക്ക് 50 പൗണ്ടിന്റെ കാഷ് അവാര്‍ഡ് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ റാഫിള്‍ നറുക്കെടുപ്പുവഴി അനേകം സമ്മാനങ്ങള്‍ കാണികള്‍ക്കും കളിക്കാര്‍ക്കും ലഭിക്കും.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ജൂണ്‍ 10ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുക. രജിസ്‌ട്രേഷനായി താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
ബിനോയി മൈക്കിള്‍ 07961048459
ജോബി തോമസ് 07988827797
ഷിജോ മാത്യു 07859886743
ജോബി മാത്യു 07737179161
വിലാസം:
Moat House Leisure Cetnre
Winston Ave
Covetnry CV2 1EA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല