ജിജി സ്റ്റീഫന്‍: കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ‘ഒരു കൈത്താങ്ങ്’ എന്ന ചാരിറ്റിക്ക് തുടക്കംകുറിച്ച് സമാഹരിച്ച ആദ്യ തുക പാലാ രൂപതയുടെ കീഴില്‍, രാമപുരത്തു പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് അഭയഭവന് ചാരിറ്റബിള്‍ ട്രസ്റ്റിനു കഴിഞ്ഞ ദിവസം അസോസിയേഷന് കാഷ്യര്‍ സിറിയക് ചുമ്മാര്‍ നേട്ട് കൈമാറി.
ജാതിക്കും മതത്തിനും അതീതമായി നമ്മുക്കു ചുറ്റും കഷ്ടത അനുഭവിക്കുന്നവര്‍ക്കുവേണ്ടി ഒരു ചെറിയ കൈത്താങ്ങ് ആകുക എന്ന ലക്ഷ്യം മാത്രമാണ് ഈ ചാരിറ്റിയിലൂടെ സംഘാടകര്‍ ഉദ്ദേശിക്കുന്നത്.
അസോസിയേഷന്റെ പ്രധാന ആഘോഷ പരിപാടികളായ ഈസ്റ്റര്‍, ഓണം, ക്രിസ്മസ് എന്നീ പരിപാടികളില്‍ നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെയും സ്പോണ്‍സര്‍മാര്‍ തരുന്നതുമായ കൊച്ചു കൊച്ചു സംഭാവനകളാണ് ചാരിറ്റിക്കായി പ്രധാനമായും ഉപയോഗിക്കുന്നത്, പലതുള്ളി പെരുവെള്ളം പോലെ. പ്രതിവര്‍ഷം രണ്ടു ചാരിറ്റിി പ്രവര്‍ത്തനം നടത്തുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച ചാരിറ്റി പ്രവര്‍ത്തനത്തേക്കാള്‍ ഉപരി അപ്പപ്പോള്‍ കണ്‍മന്നില്‍ വരുന്ന പ്രധാനപ്പെട്ട ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക.
ഒരു കൈത്താങ്ങിന്റെ പ്രവര്‍ത്തനം ഭംഗിയായും ശക്തമായും മുന്നോട്ടു കൊണ്ടുപോകുവാനാണ് അസോസിയേഷന്റെ തീരുമാനം. ഇക്കഴിഞ്ഞ ചാരിറ്റിക്കു സംഭാവന നല്കിയ സ്പോണ്‍സര്‍മാര്‍ക്കും മറ്റ് എല്ലാ അംഗങ്ങള്‍ക്കും പ്രത്യേകം നന്ദി സംഘാടകര്‍ അറിയിക്കുന്നു. ചാരിറ്റി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഷാജി ചെങ്ങാട് 07828067973
സിറിയക് ചുമ്മാര്‍ 07832927335
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല