സ്വന്തം ലേഖകന്‍: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ജംഷഡ്പൂര്‍ സ്വദേശിക്ക് ലഭിച്ചത് ഗര്‍ഭനിരോധന ഉറ. ജംഷെഡ്പൂരിലെ പ്രമുഖ റെസ്‌റ്റോറന്റ് ആയ ദോശ ഹട്ടില്‍ നിന്നും വാങ്ങിയ ചില്ലി പനീറിലാണ് ഗര്‍ഭനിരോധ ഉറ കണ്ടെത്തിയത്. ഭക്ഷണം ഓണ്‍ലൈനായി വാങ്ങുന്നതിനുള്ള ഗ്രേവികാര്‍ട്ട് ഡോട്ട് കോം വഴിയാണ് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കിയത്.
ടാറ്റ സ്റ്റീല്‍ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥ വാങ്ങിയ ഭക്ഷണത്തിലാണ് ഉറ കിട്ടിയത്. രാവിലെ 9.30 ഓടെയാണ് ഗ്രേവികാര്‍ട്ട് ഡോട്ട് കോമിന്റെ ഡെലിവറി ബോയ് ഭക്ഷണവുമായി എത്തിയത്. പാക്കറ്റ് തുറന്നപ്പോള്‍ തന്നെ കോണ്ടം ശ്രദ്ധയില്‍പ്പെട്ടുവെന്നും ഓര്‍ഡര്‍ ചെയ്ത യുവതി പറഞ്ഞു. സംഭവം വിതരണക്കാരെ അറിയിച്ചെങ്കിലും ഭക്ഷണ പാക്കറ്റ് തിരിച്ചെടുക്കാന്‍ ഡെലിവറി ബോയി തയ്യാറായില്ലെന്നും യുവതി പറഞ്ഞു.
അതേസമയം തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി പരാതിക്കാരി മനപൂര്‍വം ഭക്ഷണത്തില്‍ ഗര്‍ഭനിരോധന ഉറ ഇടുകയായിരുന്നെന്ന് ഹോട്ടല്‍ ഉടമ സുദീപ് ദത്ത ആരോപിച്ചു. യുവതി ഭക്ഷണം പകുതി കഴിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും റസ്റ്റോറന്റിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് യുവതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല