സ്വന്തം ലേഖകന്‍: അമേരിക്കയുടെ കരയുദ്ധങ്ങളില്‍ ഇനി വനിതാ പോരാളികളും, 22 വനിതാ ഓഫീസര്‍മാര്‍ യുദ്ധഭൂമിയിലേക്ക്. യു.എസ് സൈന്യത്തിന്റെ ചരിത്രപരമായ തീരുമാനത്തില്‍ പുരുഷന്മാരുടെ കുത്തകയായിരുന്ന കാലാള്‍പ്പടയിലും സായുധസേനയിലുമാണ് വനിതകള്‍ സേവനം അനുഷ്ഠിക്കുക.
നിലവില്‍ യു.എസ് സൈനിക അക്കാദമിയില്‍നിന്ന് സെക്കന്‍ഡ് ലഫ്റ്റനന്റ് പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ് ഈ വനിതാ പോരാളികള്‍. പരിശീലനം ഉടന്‍ പൂര്‍ത്തിയാകുമെന്നും, തുടര്‍ന്ന് അവരെ പുതിയ മേഖലകളില്‍ നിയമിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
വനിതകള്‍ക്ക് റിസര്‍വ് ഓഫിസര്‍ ട്രെയ്നിങ് കോര്‍പ്സില്‍നിന്നും, ആര്‍മി ഓഫിസര്‍ കാന്‍ഡിഡേറ്റ് സ്കൂളില്‍നിന്നും പരിശീലനം നല്‍കും. കാലാള്‍പ്പടയില്‍ ഒമ്പതു പേരും, സായുധസേനയില്‍ 13 പേരുമാണ് നിയമിതരാവുന്നത്.
നിലവില്‍ യുദ്ധമുന്നണിയില്‍ സേവനമനുഷ്ഠിക്കാന്‍ തയ്യാറാകുന്ന വനിതകളുടെ എണ്ണം അമേരിക്കന്‍ സൈന്യത്തില്‍ കുറവാണെങ്കിലും, ഇവരെ മാതൃകയാക്കി കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്കു വരുമെന്നാണ് സൈന്യം പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല