സ്വന്തം ലേഖകന്‍: മകളുടെ പേരിലുള്ള വെബ്‌സൈറ്റ് സുക്കര്‍ബര്‍ഗ് കൊച്ചി സ്വദേശിയില്‍ നിന്ന് വാങ്ങിയത് 700 ഡോളറിന്. ഫെയ്‌സ്ബുക്കിന്റെ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് www.maxchanzuckerberg.org എന്ന ഡൊമെയ്ന്‍ നെയിമാണ് കൊച്ചിക്കാരന്‍ അമല്‍ അഗസ്റ്റിനില്‍ നിന്ന് വിലക്കു വാങ്ങിയത്. 700 ഡോളറിനാണ് ഇടപാട് നടന്നത്. സുക്കര്‍ബഗിന്റെ മകള്‍ മാക്‌സിമെ ചാന്‍ സുക്കര്‍ബര്‍ഗിന്റെ ചുരുക്കപ്പേരാണ് മാക്‌സ്ചാന്‍സുക്കര്‍ബര്‍ഗ്.
കൊച്ചിയിലെ കെ.എം.ഇ.എ എഞ്ചിനീയറിംഗ് കോളജില്‍ അവസാന വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ് അമല്‍ അഗസ്റ്റിന്‍. താന്‍ രജിസ്റ്റര്‍ ചെയ്ത ഡൊമെയ്‌ന് വേണ്ടി ഫെയ്‌സ്ബുക്ക് തന്നെ സമീപിച്ചത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് അമല്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ സുക്കര്‍ബര്‍ഗിന് മകള്‍ പിറന്നപ്പോള്‍ തന്നെ കുഞ്ഞിന്റെ പേരില്‍ താന്‍ ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും അമല്‍ പറഞ്ഞു.
ഇന്റര്‍നെറ്റ് ഡൊമെയ്ന്‍ രജിസ്‌ട്രേഷനും വെബ് ഹോസ്റ്റിങ്ങും ചെയ്യുന്ന ഗോഡാഡി എന്ന കമ്പനി മുഖേനയാണ് എഫ്.ബി അധികൃതര്‍ അമലിനെ സമീപിച്ചത്. അമല്‍ സമ്മതം അറിയിച്ചതോടെ സുക്കര്‍ബര്‍ഗിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഐക്കോണിക് ക്യാപ്പിറ്റലിന്റെ സാറ ചാപ്പല്‍ അമലുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഒരാഴ്ച കൊണ്ട് ഇടപാട് പൂര്‍ത്തിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല