സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ദമ്പതികള്‍ക്ക് 93 ദിവസം തടവ്, കുറ്റം ലൈബ്രറി പുസ്തകം തിരിച്ചു നല്‍കിയില്ല. ലൈബ്രറി പുസ്തകം കാലാവധിക്കു ശേഷവും തിരിച്ചെത്തിക്കാതിരുന്ന ദമ്പതികള്‍ക്കാണ് 93 ദിവസം തടവും 500 ഡോളര്‍ പിഴയും കോടതി ശിക്ഷ വിധിച്ചത്. കാലിഫോര്‍ണിയയിലെ പ്രദേശിക ലൈബ്രറി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പുസ്തകം തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ നിയമനടപടി നേരിടുമെന്ന അവസാന മുന്നറിയിപ്പ് കഴിഞ്ഞ ഡിസംബറില്‍ ഇവര്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ക്ക് ഇവര്‍ യാതൊരു വിധത്തിലുമുളള പ്രതികരണവും നല്‍കിയില്ല. പിന്നീട് പുസ്തകം നഷ്ടപ്പെട്ടുവെന്ന വിശദീകരണമാണ് വളരെ വൈകി ഇവര്‍ നല്‍കിയത്.
പുസ്തകം നഷ്ടപ്പെട്ടതിന്റെ പിഴയും വൈകിയതിന്റെ പിഴയും അടയ്ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ അതിനും തയ്യാറായില്ല. തുടര്‍ന്നാണ് കോടതി നടപടികളുമായി ലൈബ്രറി അധികൃതര്‍ മുന്നിട്ടിറങ്ങിയത്. എന്നാല്‍ നിശ്ചിത തുക മുന്‍കൂറായി നല്‍കിയാല്‍ ജയില്‍ വാസം ഇളവുചെയ്തു തരാമെന്നും ജഡ്ജി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല