സ്വന്തം ലേഖകന്‍: 3 സിറിയന്‍ അഭയാര്‍ഥി കുടുംബങ്ങളെ മാര്‍പാപ്പ ഏറ്റെടുത്തു, ഇവര്‍ക്ക് റോമില്‍ അഭയം നല്‍കും. ആഭ്യന്തര പോരാട്ടം മൂലം അഭയാര്‍ഥികളായ സിറിയന്‍ മുസ്ലീം കുടുംബങ്ങള്‍ക്കാണ് മാര്‍പാപ്പയുടെ കരുണ ലഭിച്ചത്. ഗ്രീസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ അഭയം പ്രാപിച്ചവരായിരുന്നു മൂന്നു കുടിംബങ്ങളിലെ 12 സിറിയന്‍ മുസ്ലീങ്ങള്‍.
ശനിയാഴ്ച ഗ്രീസിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയായിരുനു പോപ്പിന്റെ നടപടി. അഭയാര്‍ഥികള്‍ക്കെതിരെ കടുത്ത നിലപാട് എടുത്തിരിക്കുന്ന യൂറോപ്യന്‍ യൂണിയനുള്ള ശക്തമായ സന്ദേശം കൂടിയായി പോപ്പിന്റെ തീരുമാനം. അഭയാര്‍ത്ഥി പ്രവാഹം ഭയന്ന് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.
അഞ്ചു മണിക്കൂര്‍ നീണ്ട ലെസ്ബോസ് സന്ദര്‍ശനത്തില്‍ ഏജിയന്‍ ദ്വീപിലെ വളഞ്ഞുപുളഞ്ഞ വേലിക്കരികില്‍ മാര്‍പാപ്പയെ കണ്ട അഭയാര്‍ഥികള്‍ പൊട്ടിക്കരഞ്ഞു. ക്യാമ്പില്‍ അഭയാര്‍ത്ഥികള്‍ സഹായത്തിനായി കേണുകൊണ്ട് അദ്ദേഹത്തിന്റെ കാല്ക്കല് വീണ് കരയുകയും കൈകള്‍ ചുംബിക്കുകയും ചെയ്തു.
നിങ്ങള്‍ തനിച്ചല്ലെന്നും നിങ്ങള്‍ക്ക് സംസാരിക്കാന്‍ തങ്ങളുടെ ശബ്ദമുണ്ടെന്നും പ്രതീക്ഷ കൈവിടരുതെന്നും ക്യാമ്പ് സന്ദര്‍ശിച്ച് മാര്‍പാപ്പ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല