സ്വന്തം ലേഖകന്‍: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറാനില്‍, മന്ത്രിയുടെ വസ്ത്രത്തിനെതിരെ പരിഹാസവുമായി സമൂഹമാധ്യമങ്ങള്‍. സുഷമ പിങ്ക് നിറത്തിലുള്ള ‘ഉരുളക്കിഴങ്ങിന്റെ ചാക്കാണ്’ ധരിച്ചിരിക്കുന്നതെന്നാണ് ട്വിറ്ററില്‍ പ്രചരിച്ച പരിഹാസങ്ങളില്‍ ഒന്ന്.
ഇറാന് വിദേശകാര്യ മന്ത്രി സാരിഫ്, പരമോന്നത ആത്മീയനേതാവ് ആയതുല്ല അലി ഖാംനഈ യുടെ മുഖ്യ ഉപദേശ്ടാവ് അലി അക്ബര്‍ വെലായ്തിയുമായുള്ള കൂടിക്കാഴ്ച നടത്തുന്ന ചിത്രത്തില്‍ സുഷമ തലയൊഴികെയുള്ള ശരീര ഭാഗങ്ങള്‍ മറക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചതാണ് പരിഹാസങ്ങള്‍ക്ക് കാരണായത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാനിലത്തെിയ മന്ത്രി ഇരു രാജ്യങ്ങളുമായി വാണിജ്യ മേഖലയിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തും. ഞായറാഴ്ച 1941ല്‍ സ്ഥാപിതമായ തെഹ്റാനിലെ ഗുരുദ്വാരയും സുഷമ സന്ദര്‍ശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല