2016 മെയ് മാസം 28നു ശനിയാഴിച്ച വൂള്‍വെര്‍ഹാമ്പ്‌ടെനില്‍ നടക്കുന്ന ഇടുക്കിജില്ലാ സംഗമത്തിന് ഇടുക്കിജില്ലയുടെ മന്ത്രി ശ്രീ പി.ജെ ജോസെഫും ഇടുക്കിയുടെ എംപി ശ്രീ ജോയെസ് ജോര്‍ജ്ജും ആശംസകള്‍ നേര്‍ന്നു.പ്രവാസികളായി അന്ന്യ നാട്ടില്‍ കഴിയുമ്പോളും എല്ലാ വര്‍ഷവും നമ്മുടെ ജില്ലയുടെ പാരംപരിയവും സംസ്‌കാരവും നിലനിര്‍ത്താനും ഇടുക്കിജില്ലക്കാരായ വെക്തികളും കുടുംബഗളും തമ്മില്‍ പരിചയപെടാനും സ്‌നേഹബന്ധം നിലനിര്‍ത്താനും ഈ കൂട്ടായ്മക്ക് കഴിയട്ടെ എന്നും ജെന്മ നാടിനോടുള്ള കൂറ് നിലനിര്‍ത്തി നമ്മള്‍ നടത്തിവരുന്ന ചാരിറ്റി,ഷേമ പ്രവര്‍ത്തനവും വളരെ പ്രശംസ അര്‍ഹിക്കുന്നതായി ഇരുവരും ചൂണ്ടി കാണിക്കുന്നു. ഇടുക്കിജില്ലാ സംഗമം നടത്തിവരുന്ന ഷേമ ചാരിറ്റി പ്രവര്‍ത്തനവും മലയാളികള്‍ക്ക് യുകെ യിലെ നിത്യ ജീവിതത്തില്‍ മാതൃകാ പരമായ പ്രവര്‍ത്തനം കാഴ്ച വച്ച് അനുദിന ജീവിതത്തില്‍ വൃക്ക ധാനത്തിന്റെ ആശയം പ്രചരിപ്പിക്കുകയും ചെയ്യ്ത വെക്തികളെ ആദരിക്കാനും അങ്ങീകരിക്കാനും നമ്മുടെ ജെന്മാനാട്ടില്‍ ഇവിടെയും ഉണ്ടാകുന്ന അപ്രദീഷിത സാഹചര്യങ്ങളില്‍ പങ്കു ചേരാനും സഹായികാനും ഇടുക്കിജില്ലാ സംഗമം മുന്നില്‍തന്നെ ഉണ്ടാകും . നമ്മള്‍ നടത്തിവരുന്ന ഇത്തരം പ്രവര്തനകള്‍ കണക്കിലെടുത്ത് യുകെയില്‍ ആദ്യം പിറവി എടുത്ത ഓണ്‍ലൈന്‍ ദിനപത്രമായ ബ്രിട്ടീഷ് മലയാളിയുടെ ഈ വര്‍ഷത്തെ ബെസ്റ്റ് അസോസിയേഷന്‍ റണ്ണര്‍അപ്പ് അവാര്‍ഡു നല്കി ആദരിച്ചത് ഇടുക്കിജില്ലക്കാരായ ഏവര്‍ക്കും അഭിമാനിക്കാവുന്നകാര്യമാണ്
മെയ് 28 നു രാവിലെ 9.30 മുതല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിദ കലാപരിപാടികളോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായ് വിവിദ ഇനം കലാ മത്സരങ്ങളും നടത്തപെടുന്നു ഈ അവസരം നമ്മുടെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള വേദികൂടിയാണ് .
മെയ് 28 തിയതി നടക്കുന്ന ഇടുക്കിജില്ലാ സംഗമത്തിന് മുന്നോടിയായി ഇടുക്കിജില്ലാ സംഗമം സ്‌പോണ്‍സര്‍ ചെയ്യുന്ന ഓള്‍ യുകെ ബാട്മിനടന്‍ ടൂര്‍ണമെന്റ് മെയ് ഏട്ടിന് നോട്ടിംഗ് ഹാമില്‍ നടത്തപെടുന്നു.രാവിലെ 10 മണിമുതല്‍ തുടക്കമാകുന്ന മത്സരത്തിലേക്ക് പങ്കെടുക്കാന്‍ താല്പര്യമുള്ള യുകെയിലെ സ്‌പോര്ട്‌സ് പ്രേമികള്‍ക്ക് ഒരു ടീം പൌണ്ട് 20/ കൊടുത്തു സംഗമം കമ്മറ്റി അങ്ങകള്‍ വഴിയോ ഇടുക്കിജില്ലാ സംഗമം ബാങ്ക് അക്കൌണ്ടില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .കൂടുതല്‍ വിവരത്തിനു ജസ്റ്റിന്‍ 07985656204, ബാബു 07730883823.
ഇടുക്കി ജില്ലയുടെ പൈതൃകവും പാരംപരിയവും പങ്കുവയ്ക്കുന്നതിനും ഇടുക്കി ജില്ലക്കാരന്‍ എന്നതില്‍ അഭിമാനിക്കാനും നമ്മുടെ ജില്ലയുടെ വിവിദ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വെക്തികളും കുടുംബവുമായി സൌഹൃതം പങ്കിടുവാനും ബന്ധങ്ങള്‍ ഊട്ടിവളെര്‍ത്താനും ഉള്ള നല്ല അവസരം കൂടിയാണ് നമ്മുടെ സംഗമം .നമ്മുടെ കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും ജെന്മ നാടിനോടുള്ള സ്‌നേഹത്തിന്റെയും പ്രതീകമായി നാട്ടില്‍ കഷ്ട്ടത അനുഭവിക്കുന്ന ഏതാനും വെകുതികളെയും, കുടുംബത്തെയും , സ്ഥാപനത്തെയും നമ്മളാല്‍ കഴിയുംവിധം ഓരോ വര്‍ഷവും ചെറിയ ചാരിറ്റി സഹായം ചെയ്യുവാന്‍ മുന്‍പന്തിയില്‍ തന്നെ നിലകൊള്ളുന്നത് ഈ കൂട്ടായ്മയുടെ ശക്തിയും സൌഹൃതവും ഒന്നുകൊണ്ടു മാത്രമാണ് .
ഇടുക്കി ജില്ലക്കാരായ വെക്തികളില്‍ നിന്നും വിദ്യാഭാസം , കല ,സാമൂഹികം ,ചാരിറ്റി തുടങ്ങിയ മേഹലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിചിട്ടുള്ളവരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അഗീകരിക്കുന്നതിനും ഉള്ള അവസരം കൂടിയാണ് വര്‍ഷത്തില്‍ ഒരിക്കലുള്ള നമ്മുടെ സംഗമം. കഴിഞ ഒരുവര്‍ഷകാലത്തില്‍ ഇത്തരതിലുള്ള നേട്ടങ്ങള്‍ കൈവരിച്ചവര്‍ അവരുടെ പേരുവിവരം സംഗമം കമ്മറ്റിയെ ദയവായി അറിയിക്കണമെന്ന് താല്പരിയപെടുന്നു .
നമ്മുടെ ഈ അഞ്ചാമത് സംഗമം വിവിധ കലാപരിപാടികളാലും വിഭവസമൃതമായ ഭഷണതാലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സന്തോഷത്തിന്റെ ഒരു ദിനമാക്കുവാന്‍ ഇടുക്കിജില്ലക്കാരായ മുഴുവന്‍ വെക്തികളെയും കുടുബത്തെയും ബെര്‍മിങ്ങ്ഹാമിലേക്ക് ഏറ്റവും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു .കൂടുതല്‍ വിവരത്തിനു www.idukkijillasangamam.co.uk അല്ലെങ്കില്‍ idukkijillaasangamam ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കുക..പങ്കെടുക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ട് നിങ്ങളുടെ പേരുവിവരം ഇടുക്കി ജില്ലാ സംഗമം അക്കൌണ്ടില്‍ രജിസ്റ്റര്‍ ചെയ്യുക . ഫാമിലി പൌണ്ട് 20/ വെക്തികള്‍ പൌണ്ട് 10/ ACCOUNT NAME IDUKKI JILLA SANGAMAM . BANK BARCLAYS, A /C NO 93633802 SORT CODE 207692.
അഞ്ചാമത് ഇടുക്കി ജില്ലാ സംഗമം നടക്കുന്ന ഓഡിടോരിയത്തിന്റെ.അഡ്രസ് .
WOODCROSS LANE , BILSTON.
WOLVERHAMPTON
WV 149 B W .
എല്ലാവരെയും ഒരിക്കല്‍ കൂടി ഇടുക്കിജില്ലാ സംഗമം കമ്മറ്റി ഹാര്‍ദവമായ് സ്വാഗതം ചെയ്തു കൊള്ളുന്നു .സംഗമതിനുവേണ്ടി കണ്‍വീനെര്‍ ജസ്റ്റിന്‍ എബ്രഹാം കളപുരക്കല്‍ 07985656204, ഷിബു കൈതൊലില്‍ 07988194556,പീറ്റര്‍ താനോലില്‍ 07713183350, ജിമ്മി ജേക്കബ് 07572880046, ബെന്നി മേച്ചേരിമണ്ണില്‍07889971259, റോയ് മാത്യു 07828009530, ബാബു തോമസ് 07730883823, ഷിബു സെബാസ്റ്റ്യന്‍ 07576195312,തോമസ് കടവനാല്‍ 07830522061, ബിജു അഗസ്ത്യന്‍ 07846170050, വിന്‍സി വിനോദ് 07841394307, ബിജോ ടോം 07883022502,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല