1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2016

സ്വന്തം ലേഖകന്‍: കോഹിനൂര്‍ വിവാദം, രത്‌നം ബ്രിട്ടന് ഇന്ത്യയുടെ സമ്മാനമായിരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍ കോഹിനൂര്‍ രത്‌നത്തില്‍ ഇന്ത്യക്ക് അവകാശവാദം ഉന്നയിക്കാന്‍ കഴില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.

രത്‌നം ബ്രിട്ടണ്‍ മോഷ്ടിച്ചതല്ല, മഹാരാജ രഞ്ജിത് സിംഗ് സമ്മാനിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൊഹിനൂര്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഈ വിശദീകരണം നല്‍കിയത്. കൊഹിനൂര്‍ വിഷയത്തില്‍ ആര്‍.എസ്.എസ് ഇതുവരെ സ്വീകരിച്ച നിലപാടിന് നേരെ വിരുദ്ധമാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

ഇന്ത്യയില്‍ നിന്നും കടത്തിയ കൊഹിനൂര്‍ അടക്കം അമൂല്യങ്ങളായ വസ്തുക്കള്‍ മടക്കി നല്‍കാന്‍ യു.കെ ഹൈക്കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഹൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റീസ് ഫ്രണ്ടാണ് കോടതിയെ സമീപിച്ചത്. വിദേശകാര്യ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, യു.കെ, പാകിസ്താന്‍, ബംദേശ് എന്നിവിടങ്ങളിലെ ഹൈക്കമ്മീഷണര്‍മാരെയും കേസില്‍ കക്ഷി ചേര്‍ത്തിരുന്നു.

ടിപ്പു സുല്‍ത്താന്റെ മോതിരവും വാളും തിരിച്ചെത്തിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടിപ്പു സുല്‍ത്താന്‍, ബഹാദൂര്‍ ഷാ സഫര്‍, ഝാന്‍സി റാണി, നവാബ് മിര്‍ അഹമ്മദ് അലി ബന്ദ തുടങ്ങിയ ഭരണാധികാരികളുടെ സ്വകാര്യ സ്വത്തുക്കളും തിരിച്ചെത്തിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.