സ്വന്തം ലേഖകന്‍: മൊബൈല്‍ ഫോണില്‍ ഗെയിം കളി അതിരുകടന്നു, മാതാപിതാക്കള്‍ വിലക്കിയപ്പോള്‍ ചൈനയില്‍ കൗമാരക്കാരന്‍ വിരല്‍ മുറിച്ച് പ്രതിഷേധിച്ചു. സിയാഓപെങ് എന്ന പതിനൊന്നുകാരനാണ് തന്റെ വിരല്‍ മുറിച്ചത്. സ്മാര്‍ട്ട്‌ഫോണില്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതാണ് പെങിനെ പ്രകോപിതനാക്കിയത്.
രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് മുതല്‍ പെങ് മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതാണ് മാതാപിതാക്കളെ ആശങ്കാകുലരാക്കിയത്. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ ബാലന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വയ്ക്കുകയും ഗെയിം കളിക്കുന്നത് വിലക്കുകയും ചെയ്തു. ഇതേ തുടര്‍ന്നായിരുന്നു പെങിന്റെ വിരല്‍ മുറിക്കല്‍.
വീട്ടിലെ കറിക്കത്തി ഉപയോഗിച്ച് ഇടത് കൈയിലെ ചൂണ്ടുവിരലാണ് മുറിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെങിന്റെ കൈവിരല്‍ ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തു. വിരല്‍ തുന്നിച്ചേര്‍ത്തെങ്കിലും അത് പഴയതു പോലെ പ്രവര്‍ത്തനക്ഷമമാകുമോ എന്നറിയാന്‍ മാസങ്ങളെടുക്കുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. അത്രകാലത്തേക്ക് പെങിന് തന്റെ പ്രിയ ഗെയിമുകള്‍ കളിക്കാന്‍ കഴിയില്ലെന്ന് സാരം.
ചൈനയിലെ കൗമാരക്കാര്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ അടിമത്തം അപകടകരമായ തോതില്‍ കൂടിവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല