1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2016

സ്വന്തം ലേഖകന്‍: ഭൂകമ്പത്തിനൊപ്പം വെള്ളപ്പൊക്കവും, നിലംപരിശായി ഇക്വഡോര്‍ ഗ്രാമങ്ങള്‍. കനത്ത മഴയേ തുടര്‍ന്ന് ഒരാഴ്ചയായി വെള്ളപ്പൊക്കത്തിന്റെ പിടിയിലായിരുന്ന ഇക്വഡോറിനെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ടാണ് ശനിയാഴ്ച വൈകിട്ട് കനത്ത ഭൂകമ്പമുണ്ടായത്.

റിക്ടര്‍ സ്‌കെയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടര്‍ ചലനങ്ങളിലുമായി 413 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. പലയിടങ്ങളിലും ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നതും കെട്ടിടങ്ങളും മറ്റും തകര്‍ന്നടിഞ്ഞതോടെ ചത്ത ജീവജാലങ്ങളുടെ അവശിഷ്ടങ്ങളും പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിലേക്ക് വഴിതെളിക്കുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍.

വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും നാടും നഗരവും വൃത്തിയാക്കും മുന്‍പ് ഭൂകമ്പം കൂടി വന്നതാണ് പകര്‍ച്ചവ്യാധി ഭീഷണിയുയര്‍ത്തുന്നത്. ഒപ്പം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കും വെള്ളപ്പൊക്കം ഭീഷണിയുയര്‍ത്തുന്നുണ്ട്. വിദേശ പര്യടനത്തിലായിരുന്ന പ്രസിഡന്റ് റാഫേല്‍ കൊറിയ പര്യടനം റദ്ദാക്കി നാട്ടിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.