സ്വന്തം ലേഖകന്‍: ഇന്ത്യ ആരേയും മയക്കുന്ന സുന്ദരി, പരിഹാസവുമായി ചൈനീസ് പത്രങ്ങള്‍. യുഎസുമായി ലോജിസ്റ്റിക് കരാര്‍ ഒപ്പുവെക്കാനുള്ള ഇന്ത്യന്‍ തീരുമാനം നടക്കാതിരുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അവിശ്വാസം കാരണമെന്നും ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ പരിഹസിക്കുന്നു.
ലോക മഹാശക്തികളായ രാജ്യങ്ങള്‍ക്കിടയില്‍ ഒരേപോലെ സ്വാധീനം ചെലുത്താനുള്ള ഇന്ത്യന്‍ ശ്രമമാണ് യു.എസുമായുള്ള സഖ്യത്തിന് വിലങ്ങുതടിയായത്. പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ബെയ്ജിങ് സന്ദര്‍ശനം തുടങ്ങിയ സാഹചര്യത്തിലാണ് ലേഖനം.
എല്ലാവരാലും മോഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന സുന്ദരിയെപ്പോലെ ഇന്ത്യ പെരുമാറുന്നു. യു.എസിനെയും ചൈനയെയുമാണ് ഇന്ത്യ നോട്ടമിടുന്നത്. ഇത് ഇന്ത്യക്ക് അപരിചിതമായ വേഷമല്ല. ശീതയുദ്ധകാലത്ത് ഇന്ത്യയുടെ നയതന്ത്രപ്രവര്‍ത്തനം രണ്ടു മഹാശക്തികള്‍ക്കിടയില്‍ അതിന് സവിശേഷ ഇടം നല്‍കിയതെങ്ങനെയെന്നത് അതിന് ഉദാഹരണമാണെന്നും ലേഖനം പറയുന്നു.
കഴിഞ്ഞ ആഴ്ച ഇന്ത്യയിലത്തെിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ട്ടണ്‍ കാര്‍ട്ടര്‍ ആണ് ഇന്ത്യയുമായി ലോജിസ്റ്റിക്സ് കരാറിന് തത്വത്തില്‍ ധാരണയായ വിവരം അറിയിച്ചത്. ഇതുപ്രകാരം അമേരിക്കയുടേയും ഇന്ത്യയുടേയും സൈനികവിമാനങ്ങള്‍ക്ക് ഇരു രാജ്യങ്ങളിലേയും സൈനിക താവളങ്ങളില്‍ ഇറക്കി ഇന്ധനം നിറക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല