സ്വന്തം ലേഖകന്‍: ‘എഡീല്‍’, സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ചെലവു കുറഞ്ഞ വിമാന സര്‍വീസ് വരുന്നു. 2017 പകുതിയോടെ സര്‍വീസ് ആരംഭിക്കുന്ന വിമാനക്കമ്പനിയുടെ ആസ്ഥാനം ജിദ്ദയായിരിക്കും.
‘എഡീല്‍’ ഷെഡ്യൂള്‍ വൈകാതെ പുറത്തിറക്കും. സൗദി അറേബ്യയിലെ ആഭ്യന്തര റൂട്ടുകളിലും മേഖലയിലെ സുപ്രധാന നഗരങ്ങളിലേയ്ക്കുമായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുന്നത്. 29 വിമാനങ്ങളായിരിക്കും ആദ്യഘട്ടത്തില്‍.
ജിദ്ദ വിമാനത്താവളത്തില്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവിയും സൗദി എയര്‍ ലൈന്‍സ് ഡയരക്ടര്‍ ബോര്‍ഡ് അധ്യക്ഷനുമായ സുലൈമാന്‍ അല്ഹംദാന്, ഡയരക്ടര്‍ ജനറല്‍ സാലിഹ് ബിന്‍ നാസര്‍ അല്‍ജാസര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു പ്രഖ്യാപനം.
താഴ്ന്ന ടിക്കറ്റ് നിരക്ക് എന്നതിന്നര്‍ഥം മോശം എന്നതല്ലെന്നും ലോകനിലവാരത്തിലുള്ള സര്‍വീസ് ഉറപ്പുവരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തില്‍ കുറഞ്ഞ ചാര്‍ജുള്ള ഒരു ക്ലാസ് മാത്രമേ ഉണ്ടായിരിക്കൂ. എല്ലാവര്ക്കും താങ്ങാവുന്ന ചാര്‍ജ് ഘടന ആയിരിക്കും ‘എഡീല്‍’ നടപ്പാക്കുക എന്ന് സൗദി എയര്‍ലൈന്‍സ് മേധാവി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല