സ്വന്തം ലേഖകന്‍: ഓസ്ട്രേലിയയില്‍ പോസ്റ്റല്‍ പാഴ്സലുകളെത്തിക്കാന് ഇനി മുതല്‍ ചെറിയ ആളില്ലാ വിമാനങ്ങള്‍. പരീക്ഷണാടിസ്ഥാനത്തില്‍ ഡെലിവറി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ ഓസ്ട്രേലിയ പോസ്റ്റ് തീരുമാനിച്ചു.
ആമസോണ്‍, ഗൂഗിള്‍, ഡാനിഷ് ഷിപ്പിങ് ഭീമനായ മായേഴ്സ്ക് എന്നിവയെ മാതൃകയാക്കിയാണ് ചെറിയ പാക്കേജുകള്‍ വേഗം കസ്റ്റമര്മാര്ക്കെത്തിക്കാന് ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ഓസ്ട്രേലിയ പോസ്റ്റ് പദ്ധതിയിടുന്നത്.
ഡെലിവറി ഡ്രോണുകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം നടന്നുവരികയാണെന്ന്, ഓസ്ട്രേലിയ പോസ്റ്റിന്റെ മേധാവി അഹമ്മദ് ഫഹോര് അറിയിച്ചു. രണ്ടാഴ്ച്ചയോളം ഇത് തുടരും.
ഓസ്ട്രേലിയയിലെ സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റിയുടെ പിന്തുണയോടെയാണ് ഓസ്ട്രേലിയ പോസ്റ്റിന്റെ ഈ പദ്ധതി. പരീക്ഷണം വിജയകരമായാല്‍ ഈ വര്‍ഷം അവസാനത്തോടെ ഓസ്ട്രേലിയയില്‍ ഡെലിവറി ഡ്രോണുകള്‍ പറന്നു തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല