ബോള്ട്ടന്: ബോള്ട്ടന് മലയാളി അസ്സോസിയേഷന് പുതിയ ഭരണസമിതി നിലവില്‍ വന്നു. എപ്രില്‍ 16 ന് ഈസ്റ്റര്‍ വിഷു ആഘോഷത്തോടൊപ്പം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് പുതിയ ഭരണ സമിതി നിലവില്‍ വന്നു.അഡ്വ.സിജു ജോസഫ് പ്രസിഡന്റ്, രഞ്ചിത്ത് ഗണേഷ് സെക്രട്ടറി,സൈബന്‍ ജോസഫ് ,ട്രഷറര്‍ ,ഷൈനു മാത്യു വൈസ് പ്രസിഡണ്ട് ,അബിന്‍ ജോസ് ജോയിന്റ് സിക്രട്ടറിയായുമുള്ള ഭരണ സമിതിയാണ് നിലവില്‍ വന്നത്.
അഞ്ചു അംഗ എക്സിക്കുട്ടിവ് കുടാതെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുവാന്‍ പരിചയ സമ്പന്നരായ മികച്ച ഒരു കമ്മിറ്റിയെയും പ്രഖ്യാപിച്ചു.കമ്മിറ്റിയില്‍ കുര്യന് ജോര്‍ജ് ,അബി അജയ കുമാര്‍ ,മഞ്ജു ടോമി ,കൊച്ചിട്ടി ഫിലിപ്പ് ,ജോണി കണിവേലില്‍,ബിനോയി ജേക്കബ്,ബേബി ലുകോസ് , ജോഷി വര്‍ക്കി,ബിനു ജേക്കബ്,സോണി എം ബി ,മോനിച്ചന് ,ജെയിസന് ജോസഫ് ,ഷാരോണ്‍ ജോസഫ് വരെ തെരഞ്ഞെടുത്തു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല