സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപിന് വീണ്ടും നാക്കു പിഴച്ചു, 9/11 സംഭവത്തെ വിശേഷിപ്പിച്ചത് 7/11 നെന്ന്. യു.എസ് പ്രസിഡന്റ് സ്ഥനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ നിര്‍ണായക പ്രൈമറിയായ ന്യുയോര്‍ക്കില്‍ റിപബ്ലിക് പാര്‍ട്ടിയുടെ പ്രചാരണ പരിപാടിക്കിടെയാണ് ഡൊണാള്‍ഡ് ട്രംപിനെ സ്വന്തം നാക്ക് ചതിച്ചത്.
ചൊവ്വാഴ്ച നടക്കുന്ന കൂറ്റാന്‍ റാലിക്കു മുന്നോടിയായി തിങ്കളാഴ്ച ബഫലോയില്‍ നടത്തിയ പ്രചാരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്ന 9/11 സംഭവത്തെ 7/11 എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 7/11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നുവീണപ്പോള്‍ പോലീസും അഗ്‌നിശമന സേനയും പ്രദേശവാസികളും നടത്തിയ പ്രയത്‌നം തന്നെ ഏറെ സ്വാധീനിച്ചിരുന്നുവെന്ന് ട്രംപ് തട്ടിവിട്ടു.
ന്യുയോര്‍ക്ക് നഗരത്തിന്റെ സാംസ്‌കാരിക മൂല്യത്തെ പ്രകീര്‍ത്തിക്കുന്നതിനിടെ പല തവണ ഈ അബദ്ധം ആവര്‍ത്തിച്ചു.
ട്രംപിന്റെ സ്വന്തം നാടാണ് ന്യുയോര്‍ക്ക്. നേരത്തെ ഇവിടെയുള്ള നാഷണല്‍ സെപ്തംബര്‍ 11 മെമോറിയല്‍ ആന്റ് മ്യൂസിയവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല