സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലിടുന്ന പോസ്റ്റില്‍ നിന്ന് പണം സമ്പാദിക്കാനുള്ള പദ്ധതിയുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്കില്‍ ആയിരവും രണ്ടായിരവും ലൈക്കും കമ്മന്റും കിട്ടുന്ന പോസ്റ്റുകളിട്ട് തകര്‍ക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. തങ്ങളുടിടുന്ന പോസ്റ്റില്‍ നിന്ന് പണം സമ്പാദിക്കാനുള്ള അവസരമാണ് അംഗങ്ങള്‍ക്ക് ഫേസ്ബുക്ക് ഒരുക്കുന്നത്.
നിങ്ങളിടുന്ന പോസ്റ്റിനും ഫേസ്ബുക്ക് നിങ്ങള്‍ക്കു പണം നല്‍കും. പോസ്റ്റുകള്‍ക്കൊപ്പം നല്കുന്ന പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്കാണ് പോസ്റ്റ് ഇട്ടയാള്‍ക്കു ലഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വേരിഫൈഡ് അക്കൗണ്ടുകള്‍ക്കു മാത്രമാണു പണം നല്കുന്ന സംവിധാനം നടപ്പിലാക്കുക. ക്രമേണ എല്ലാ അക്കൗണ്ടുകളിലേയ്ക്കും ഇത് വ്യാപിപ്പിക്കും.
ഓരോ പോസ്റ്റിനൊപ്പവും ഒരു പരസ്യം കൂടി പ്രത്യക്ഷപ്പെടും. ഇതിലൂടെ ലഭിക്കുന്ന വരുമാനം അക്കൗണ്ട് ഉടമകളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ആലോചിക്കുന്നത്. നിലവില്‍ ഉപയോക്താക്കള്‍ക്കു വരുമാനം നല്കുന്ന പദ്ധതി യൂട്യൂബിനും ഇന്സ്റ്റഗ്രാമിനുമുണ്ട്. എന്നാല്‍ ഈ പദ്ധതി എന്നുമുതല്‍ നടപ്പിലാക്കുമെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല