സ്വന്തം ലേഖകന്‍: ദാരിദ്ര്യം മറികടക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് അവയവ കച്ചവടം വ്യാപിപ്പിക്കുന്നു, ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ട മൃതദേഹങ്ങള്‍ കണ്ടെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വന്തം കൂട്ടത്തിലുള്ളവരെ തന്നെ കൊലപ്പെടുത്തിയ ശേഷം അവയവയവങ്ങള്‍ പുറത്തെടൂത്ത് വില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഭീകരരെയാണ് വകവരുത്തുന്നത്. തുടര്‍ന്ന് ഇവരുടെ ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് വില്‍പ്പന നടത്തും. പരുക്കേറ്റ ഭീകരരുടെ അവയവങ്ങള്‍ നീക്കം ചെയ്യുന്നതിന് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി നിയോഗിച്ചിരിക്കുന്നതായും അറബ് ദിനപത്രമായ അല്‍ സബാഹ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പരുക്കേറ്റ ഭീകരരുടെ ഹൃദയം, വൃക്ക, കണ്ണ് തുടങ്ങിയ അവയവങ്ങളാണ് വില്‍ക്കുന്നത്. മൊസൂള്‍ നഗരത്തിന്റെ തെക്കന്‍ മേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് ഐ.എസ് സാമ്പത്തിക പ്രതിസന്ധിയിലായത്.
മൊസൂളില്‍ ജയിലിലടച്ചവരില്‍ നിന്ന് വില്‍പ്പനയ്ക്കായി ഐ.എസ് രക്തം സ്വീകരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
രക്തം നല്‍കാന്‍ തയ്യാറാകുന്നവരുടെ വധശിക്ഷ പരമാവധി വൈകിപ്പിച്ചു കൊണ്ടാണ് ഇതിന് പ്രത്യുപകാരം ചെയ്യുന്നത്. മൊസൂളിലെ ഒരു ആശുപത്രിയില്‍ ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ട 183 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല