സ്വന്തം ലേഖകന്‍: ആക്ഷന്‍ ഹീറോ ബിജുവിനെ വ്യാജന് പിടികൂടി, യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ വ്യാജപതിപ്പ് പുറത്തിറക്കിയ ഞാറക്കല്‍ സ്വദേശി നിതിനാണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 26 സിനിമകളുടെ വ്യാജ പതിപ്പുകളും പിടിച്ചെടുത്തു.
പ്രെഡക്ഷന്‍ കണ്ട്രോളര് ജാവേദ് നല്കിയ പരാതിയിന്മേല് നടത്തിയ അന്വഷണത്തിലാണ് അറസ്റ്റ്. പ്രതിയില്‍ നിന്നും കണ്ടെത്തിയതില്‍ പലതും പുതിയ ചിത്രങ്ങളുടെ തീയറ്റര്‍ പതിപ്പുകളാണ്. സിനിമകളുടെ വ്യാജപകര്‍പ്പ് ലഭിച്ചത് കലൂരിലെ ഒരു സ്റ്റുഡിയോയില്‍ നിന്നാണെന്ന് പ്രതി പോലിസിനോട് പറഞ്ഞു. ഇതോടെ ഈ സ്റ്റുഡിയോ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തുന്നുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്നാണ് പോലിസ് വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരി നാലാം തീയതിയാണ് ആക്ഷന്‍ ഹീറോ ബിജു റിലീസ് ചെയ്തത്. നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ ചിത്രം എബ്രിഡ് ഷൈനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രം നിര്‍മ്മാതാക്കള്‍ക്ക് നേട്ടമുണ്ടാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല