സ്വന്തം ലേഖകന്‍: പുതിയ ലോകാത്ഭുതവുമായി ചൈന ആകാശപ്പാലം ഗതാഗതത്തിനായി തുറക്കുന്നു. ലോകത്തെ ഏറ്റവും നീളം കൂടിയതും ഉയരം കൂടിയതുമായ ആകാശപാതകളില്‍ ഒന്നാണ് അഞ്ചു വര്‍ഷം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്ച വാഹനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.
തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ ലോംഗ് ജിയാംഗ് നദിക്ക് കുറുകെ പണിത 920 അടി ഉയരവും 8,000 അടി നീളവുമുള്ള പാലമാണിത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പാലത്തിന്റെ ആകാശക്കാഴ്ചയില്‍ മലകളാല്‍ ചുറ്റപ്പെട്ട പുകമഞ്ഞില്‍ പൊതിഞ്ഞ ദൃശ്യങ്ങള്‍ ആരേയും കൊതിപ്പിക്കുന്നതാണ്.
മെയ് 1 മുതല്‍ ലോംഗ്ജിയാംഗ് ഗ്രാന്റ് എന്നു പേരിട്ട പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും. ചൈനയിലെ വന്‍കിട നഗരങ്ങളായ ബാവോഷാംഗിനെയും ടെംഗ്ചോംഗിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു.
1.5 ബില്യണ്‍ യുവാന്‍ ചെലവാക്കി നിര്‍മ്മിച്ച പാലത്തിന്റെ ടവറുകള്‍ക്കിടയിലുള്ള നീളം ഏകദേശം 3,924 അടിയാണ്. അതേസമയം ഈ ഇനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പാലം 12,831 അടി നീളമുള്ള ജപ്പാനിലെ പേള്‍ ബ്രിഡ്ജാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല