1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2016

പാലക്കാട് ജില്ലയില്‍ മരുതലോട് പഞ്ചായത്തില്‍ കല്യാപുള്ളിയില്‍ താമസിക്കുന്ന ജോയിയാണ് കഴിഞ്ഞ ഒരു വര്ഷത്തോളമായി കാന്‍സര്‍ എന്ന മഹാരോഗത്തിന് ചികില്‍സിച്ചു കൊണ്ടിരിക്കുന്നത് .ജോയിയുടെ വയറ്റിലാണ് കാന്‍സര്‍ ബാധിച്ചിരിക്കുന്നത്. ഇതുവരെ ചികിത്സയ്ക്കായി 3 ലക്ഷത്തോളം രൂപ ചിലവായി. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത
ജോയി ഒമ്പതിലും, പ്ലസ് 2 വിലും പഠിക്കുന്ന കുട്ടികള്ക്കും ഭാര്യയ്ക്കും ഒപ്പം വാടകയ്ക്കാണ് താമസിക്കുന്നത്.

ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന ജോയിയ്ക്ക് അസുഖം മൂലം ജോലിയ്ക്ക് പോകുവാന്‍ സാധിക്കുന്നില്ല.തൃശൂര്‍ അമല ഹോസ്പിറ്റലില്‍ ആണ് ജോയിയുടെ ചികിത്സ നടത്തികൊണ്ടിരിക്കുന്നത്. ജോയിക്ക് ഉടന്‍ തന്നെ 12 കിമോതെറാപ്പി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അതിന് ഏകദേശം 3 ലക്ഷത്തോളം രൂപ ചിലവാകും. കൂടാതെ മാസം തോറും 2000 രൂപയോളം മരുന്നിനും ചിലവാകും. ഭര്‍ത്താവിന്റെ അസുഖം മൂലം ജോയിയുടെ ഭാര്യയ്ക്കും ജോലിയ്ക്ക് പോകുവാന്‍ സാധിക്കുന്നില്ല അന്നന്ന് വേണ്ടുന്ന അപ്പത്തിനു കഷ്ടപ്പെടുന്ന ജോയിയുടെ കുടുംബത്തിനു ഈ ഭാരിച്ച ചികിത്സയ്ക്കുള്ള പണം എങ്ങനെകണ്ടെത്തുമെന്നറിയാതെ വലയുകയാണ്.നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇത്രയും നാളും ഈ കുടുംബം പിടിച്ചുനിന്നിരുന്നത്.ജോയിയെ കുറിച്ച് അറിഞ്ഞ വോക്കിംഗ് കാരുണ്യ നാല്പ്പത്തെഴാമത് ധനസഹായം
നല്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഈ കുടുംബത്തെ സാമ്പത്തികകമായി സഹായിക്കാന്‍ സന്മനസുള്ളവര്‍ മെയ് മാസം 3 നു മുന്പായി വോക്കിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൌണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നിക്ഷേപിക്കാന്‍ എളിമയോടെ അറിയിക്കുന്നു.

Charitties Bank Account Details

Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720
web: http://www.wokingkarunya.co.uk/
https://www.facebook.com/pages/WokingKarunyaCharitablesocitey/193751150726688

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.