1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2016

സാബു ചുണ്ടക്കാട്ടില്‍: റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള സെഹിയോന്‍ യു കെ യുടെ ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ’ തണ്ടര്‍ ഓഫ് ഗോഡ് ‘ 24 ന് ഞായറാഴ്ച സസക്‌സിലെ ക്രോളിയില്‍ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്‌കാരവും ഇടകലര്‍ന്ന യൂറോപ്പില്‍ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് വിവിധ പാരീഷുകളിലായി യു കെയിലെമ്പാടും സെഹിയോന്‍ യു കെ യുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടത്തപ്പെട്ടുവരുകയാണ്. 24 ന് ക്രോളിയില്‍ നടക്കുന്ന കണ്‍വെന്‍ഷന്റെ മുന്നോടിയായി ആയിരങ്ങളെ എതിരേറ്റുകൊണ്ട് ‘ഒരായിരംപേര്‍ ഒരുദിവസം ഈശോയ്ക്കായി’ എന്ന ശുശ്രൂഷ ക്രോളി നഗരവീഥിയിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തപ്പെട്ടു.ദൈവസ്‌നേഹം പകര്‍ന്നു നല്‍കുന്ന ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് നഗരവീഥിയില്‍ കണ്ടുമുട്ടിയവര്‍ക്ക് നോട്ടീസുകള്‍ വിതരണം ചെയ്ത് അവരെ ധ്യാനത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നടത്തപ്പെട്ട ഈ ശുശ്രൂഷ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു.
‘ഒരായിരംപേര്‍ ഒരുദിവസം ഈശോയ്ക്കായി ‘എന്ന ശുശ്രൂഷയുടെ ഫോട്ടോയും,വീഡിയോയും ഇവിടെ കാണാം…………………..
24 ന് ഉച്ചതിരിഞ്ഞ് 2.30 മുതല്‍ വൈകിട്ട് 6.30 വരെ ക്രോളിയിലെ സെന്റ് വില്‍ഫ്രഡ് കാത്തലിക് സ്‌കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) ധ്യാനം നടക്കുക.

ധ്യാനത്തില്‍ വി.കുര്‍ബാന,ആരാധന,വചനപ്രഘോഷണം, കുമ്പസാരം ,സ്പിരിച്വല്‍ ഷെയറിംങ്, കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ തുടങ്ങിയവ നടക്കും. പൂര്‍ണമായും ഇംഗ്ലീഷിലുള്ള കണ്‍വെന്‍ഷനിലേക്ക് സംഘാടകര്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിജോയ് ആലപ്പാട്ട്.07960000217.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.