സ്വന്തം ലേഖകന്‍: മൊസൂളില്‍ ലൈംഗിക അടിമകളാവാന്‍ വിസമ്മതിച്ച 250 സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കൊല ചെയ്തു. ഭീകരരെ താത്കാലികമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരായ ഇവര്‍ ലൈംഗിക അടിമകളാവാന്‍ വിസമ്മതിച്ചതോടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ക്രൂരതക്ക് ഇരയാകുകയായിരുന്നു.
മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതുമുതല്‍ അവിടുത്തെ സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഭീകരര്‍ ശ്രമം തുടങ്ങിയിരുന്നു. വഴങ്ങാത്ത സ്ത്രീകളെയാണ് ഭീകരര്‍ കൊലപ്പെടുത്തുന്നതെന്ന് കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് മാമുസിനി പറഞ്ഞു. സ്ത്രീകളുടെ കുടുംബങ്ങളെയും ഒപ്പം തുടച്ചുനീക്കും. ഏതാണ്ട് 250 സ്ത്രീകള്‍ ഇത്തരത്തില്‍ വധിക്കപ്പെട്ടതായി മാമുസിനി പറഞ്ഞു.
ഐ.എസ്. അധിനിവേശ പ്രദേശങ്ങളിലെല്ലാം സ്ത്രീകളുടെ അവകാശങ്ങള്‍ വലിയ തോതില്‍ ലംഘിക്കപ്പെടുകയാണെന്നും അവര്‍ കച്ചവട സാധനങ്ങളായി മാത്രം ഉപയോഗിക്കപ്പെടുകയാണെന്നും പേട്രിയോട്ടിക് യൂണിയന് ഓഫ് കുര്ദ്ദിസ്ഥാന് പാര്‍ട്ടി നേതാവ് ഘയാസ് സുര്‍ചി പറഞ്ഞു. മൊസൂളില്‍ വന്‍ തിരിച്ചടി നേരിടുന്ന ഐഎസ് പിടിച്ചുനില്ക്കാന് പാടുപെടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിയിലാണ് പുതിയ വാര്‍ത്ത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല